പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞിറങ്ങിയ വിശ്വാസികളെ യുപിയിൽ പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ച്‌ ഹിന്ദുമത വിശ്വാസികൾ

News Desk
പെരുന്നാള്‍ നിസ്‌കാരം കഴിഞ്ഞിറങ്ങിയ വിശ്വാസികളെ യുപിയിൽ പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ച്‌ ഹിന്ദുമത വിശ്വാസികളുടെ കൂട്ടായ്മ്മ, ലക്നൗ : പെരുന്നാള്‍ ദിവസം പള്ളിയില്‍ നിന്നും നിസ്‌കരിച്ചു പുറത്തേക്കിറങ്ങിയ വിശ്വാസികളെ പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ച്‌ ഹിന്ദുമത വിശ്വാസികള്‍. മൊറാദാബാദിലെ താക്കൂര്‍ദ്വാരയിലാണ് ഈ സംഭവം നടന്നത് . അടുത്തസമയത്തു നഗരത്തില്‍ ഹനുമാന്‍ ജയന്തി ആഘോഷിക്കവേ മുസ്ലീങ്ങളും ഹിന്ദുമത വിശ്വാസികളെ ഈ രീതിയിൽ സ്വീകരിച്ചിരുന്നു. ഇരു സമുദായങ്ങളിലെയും ആളുകള്‍ക്കിടയില്‍ പരസ്പര സ്‌നേഹവും സമാധാനവും നിലനിര്‍ത്തുന്നതിനായി ഇത്തരം പ്രവര്‍ത്തികളെ സ്ഥലം സര്‍ക്കിള്‍ ഓഫീസര്‍ അനൂപ് സിംഗ്, സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് പര്‍മാനന്ദ് സിംഗ് എന്നിവര്‍സന്തോഷപൂർവം പ്രോത്സാഹിപ്പിച്ചിരുന്നു. പരസ്പരം മതത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് ആളുകളുടെ കാഴ്ചപ്പാടുകൾ മാറ്റും, വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഉണ്ടാകില്ല എന്നും ' സര്‍ക്കിള്‍ ഓഫീസര്‍ അഭിപ്രായപ്പെട്ടു. ഈദ്, അക്ഷയ തൃതീയ എന്നീ രണ്ട് ആഘോഷങ്ങള്‍ ഒരേ ദിവസമായതിനാല്‍ താക്കൂര്‍ദ്വാരയിലെ സുരക്ഷ ചുമതല ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ട് തന്നെ വിലയിരുത്തിയിരുന്നു. നഗരത്തിലെ വ്യാപാരി മണ്ഡലം അംഗങ്ങളാണ് പുഷ്പവൃഷ്ടിക്ക് വേണ്ട ക്രമീകരണങ്ങള്‍ഏർപ്പാടാക്കിയത് . 'ഞങ്ങള്‍ എല്ലാവരും വളരെയധികം യോജിപ്പിലാണ് ജീവിക്കുന്നത്, വര്‍ഷങ്ങളായി പട്ടണത്തില്‍ പരസ്പരം ഉത്സവങ്ങള്‍ ആഘോഷിക്കുന്നുവെന്നും പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച ഗൗരവ് ചൗഹാന്‍ അഭിപ്രായപ്പെട്ടു. ഇങ്ങനെയൊരു പ്രവര്‍ത്തി ഞങ്ങള്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അത് സന്തോഷകരമായ ഒരു സര്‍പ്രൈസ്തന്നെ ആയിപ്പോയി , പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങിയപ്പോള്‍ ലഭിച്ച സ്വീകരണത്തെ കുറിച്ച്‌ ഒരു ഇസ്ലാം മത വിശ്വാസി ദേശീയ മാദ്ധ്യമത്തിനോട് ഇങ്ങനെ പ്രതികരിച്ചിരുന്നു.,