പോലീസ് ക്വാര്‍ട്ടേഴ്സില്‍ മക്കളെ കൊന്ന് അമ്മ ജീവനൊടുക്കി
May 10, 2022
പോലീസ് ക്വാര്‍ട്ടേഴ്സില്‍ മക്കളെ കൊന്ന് അമ്മ ജീവനൊടുക്കി
ആലപ്പുഴ: പോലീസ് ഉദ്യോഗസ്ഥന്‍റെ ഭാര്യയും രണ്ടു മക്കളും പോലീസ് ക്വാര്‍ട്ടേഴ്സില്‍ മരിച്ച നിലയില്‍. വണ്ടാനം മെഡിക്കല്‍ കോളജ് ഔട്ട്പോസ്റ്റിലെ സിവില്‍ പോലീസ് ഓഫീസര്‍ റെനീസിന്‍റെ ഭാര്യ നജില, മക്കളായ ടിപ്പു സുല്‍ത്താന്‍ അഞ്ചു വയസ്സ് , മലാല ഒന്നര വയസ്സ് എന്നിവരാണ് മരിച്ചത്.
രണ്ടു മക്കളില്‍ ഇളയ കുട്ടിയായ മലാലയെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയ നിലയിലും , ടിപ്പു സുല്‍ത്താനെ മുഖത്ത് തലയിണ അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ നിലയിലുമാണ് കാണപ്പെട്ടത്.
റെനിസിന്‍റെ ഭാര്യ നജിലയെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. മക്കളെ കൊലപ്പെടുത്തിയശേഷം നജില ജീവനൊടുക്കിയിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നു പോലീസ് പറഞ്ഞു.