പോലീസ് ക്ളീയറൻസ് സര്‍ട്ടിഫിക്കറ്റ് :വിദേശ രാജ്യങ്ങളിലെ ജോലികള്‍ക്കായി ഇനി മുതല്‍ പൊലീസ് നല്‍കില്ല

News Desk
പോലീസ് ക്ളീയറൻസ് സര്‍ട്ടിഫിക്കറ്റ് :വിദേശ രാജ്യങ്ങളിലെ ജോലികള്‍ക്കായി ഇനി മുതല്‍ പൊലീസ് നല്‍കില്ല; ഉത്തരവുമായി ഡിജിപി, തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലെ ജോലിക്കോ വിദേശ രാജ്യങ്ങളിലെ മറ്റു കാര്യങ്ങള്‍ക്ക് വേണ്ടിയോ ഇനി മുതല്‍ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ പാടില്ലെന്നു ഡിജിപിയുടെ ഉത്തരവ്. സംസ്ഥാനത്തിനകത്തെ ജോലികള്‍ക്കായി 'കേസുകളില്‍ ഉള്‍പ്പെട്ടിട്ടില്ല' എന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാനേ പൊലീസിന് ഇനി മുതൽ സാധ്യമാകുകയുളളൂ. വിദേശത്തെ ജോലികള്‍ക്ക് ഗുഡ് കോണ്‍ടാക്റ്റ് സര്‍ട്ടിഫിക്കറ്റ് (ജിസിസി) നല്‍കുന്നത് കേന്ദ്രത്തിന്റെ അംഗീകൃത ഏജന്‍സികളായിരിക്കും. ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് ഡിജിപി ഈ ഇത്തരവ് ഇറക്കിയിരിക്കുന്നത്. സര്‍ട്ടിഫിക്കറ്റ് ലഭിക്കാനുള്ള അപേക്ഷ എസ്പി ഓഫിസിലോ ബന്ധപ്പെട്ട സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ക്കോ നല്‍കണം. അപേക്ഷകന്‍ തന്നെ സ്വയം അപേക്ഷയും തയ്യാറാക്കണം. അതിനു സാധിക്കാത്ത സാഹചര്യത്തില്‍ അപേക്ഷകര്‍ സമ്മതപത്രം സമര്‍പ്പിച്ചാല്‍ മതിയാകും. സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ അപേക്ഷകര്‍ നേരിട്ടു ഹാജരാകണമെന്നില്ല. അപേക്ഷകന്‍ രേഖാമൂലം ചുമതലപ്പെടുത്തുന്ന ആള്‍ ഹാജരായി തിരിച്ചറിയല്‍ രേഖകള്‍ ഏൽപ്പിച്ചു സര്‍ട്ടിഫിക്കറ്റ് വാങ്ങാം. 500 രൂപയാണ് സര്‍ട്ടിഫിക്കറ്റിന്റെ ഫീസ്. തുണ സിറ്റിസണ്‍ പോര്‍ട്ടല്‍ വഴിയും പൊലീസിന്റെ ആപ് വഴിയും സൈറ്റിലൂടെയും ഫീസടക്കാം. അപേക്ഷകന് ഏഴു ദിവസത്തിനകം സര്‍ട്ടിഫിക്കറ്റ് നല്‍കണം. ക്രിമിനല്‍ കേസില്‍ പ്രതിയാണെങ്കില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. കേസില്‍ ഉള്‍പ്പെട്ടയാളാണെങ്കില്‍ അപേക്ഷകന്‍ കേസ് നമ്പർ സഹിതം അറിയിക്കണം. സർട്ടിഫിക്കറ്റു ലഭിക്കാൻ ശരിയായവിവരങ്ങൾ തന്നെ അപേക്ഷകൻ നൽകിയിരിക്കണം.
Tags