സോനു സൂദ് പ്രതിഫലമായി ആവശ്യപ്പെട്ടത് 50 കരള്‍മാറ്റ ശസ്ത്രക്രിയകള്‍

News Desk
ആശുപത്രി പരസ്യത്തില്‍ അഭിനയിക്കാന്‍ സോനു സൂദ് പ്രതിഫലമായി ആവശ്യപ്പെട്ടത് 50 കരള്‍മാറ്റ ശസ്ത്രക്രിയകള്‍, ഒരു പ്രമുഖ ആശുപത്രിയുടെ പരസ്യത്തില്‍ അഭിനയിക്കുന്നതിന് അൻപതു കരള്‍മാറ്റ ശസ്ത്രക്രിയകള്‍ ആവശ്യപ്പെട്ട് ബോളിവുഡ് നടന്‍ സോനു സൂദ്. ദ മാൻ. എന്ന മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സോനു സൂദ് ഇക്കാര്യം വെളിപ്പെടുത്തിയത്. അൻപതു ആളുകള്‍ക്ക് കരള്‍മാറ്റ ശസ്ത്രക്രിയ നടത്തണമെങ്കില്‍ 12 കോടിയോളം രൂപ വേണ്ടി വരുമെന്നും സോനു സൂദ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ നിന്ന് ഒരാള്‍ തന്നെ ബന്ധപ്പെടുന്നത് ദുബൈയിലേക്കുള്ള യാത്രയ്ക്കിടയില്‍ വച്ച് ആയിരുന്നു. ഞാനുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞു. തുടര്‍ന്നാണ് അവരെ പ്രമോട്ട് ചെയ്യാമെന്നും പകരം അന്‍പത് ആളുകളുടെ കരള്‍മാറ്റ ശസ്ത്രക്രിയ നടത്തണമെന്നും ആവശ്യപ്പെട്ടത്. ഇതിന്‍റെ ഭാഗമായി ഇപ്പോള്‍ കരള്‍മാറ്റ ശസ്ത്രക്രിയകള്‍ നടന്നു വരികയാണ്. "സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായാണ് ഈ വിധത്തില്‍ കരള്‍മാറ്റ ശസ്ത്രക്രിയ നടത്തിക്കൊടുക്കുന്നതെന്നും'' സോനു സൂദ് പറഞ്ഞു. ഇപ്പോള്‍ രണ്ടു പേരുടെ ശസ്ത്രക്രിയ നടന്നുകൊണ്ടിരിക്കുകയാണെന്നും സോനു കൂട്ടിച്ചേര്‍ത്തു. കോവിഡ് കാലത്ത് നിരവധി സേവന പ്രവര്‍ത്തനങ്ങള്‍ ചെയ്തിട്ടുള്ള നടനാണ് സോനു സൂദ്.