വിദ്വേഷ പ്രസംഗം : പി സി ജോര്‍ജിനെതിരെ പൊലീസ്‌ കേസെടുത്തു

News Desk
വിദ്വേഷ പ്രസംഗം : പി സി ജോര്‍ജിനെതിരെ പൊലീസ്‌ കേസെടുത്തു, തിരുവനന്തപുരം: ഹിന്ദു മഹാസമ്മേളനത്തില്‍ വെച്ച്‌ വിദ്വേഷ പ്രസംഗം നടത്തിയ പി സി ജോര്‍ജ്ജിനെതിരെ പോലിസ് കേസെടുത്തു. തിരുവനന്തപുരം ഫോര്‍ട്ട്‌ പൊലീസാണ്‌ ഡിജിപി അനില്‍ കാന്തിന്റെ നിര്‍ദേശപ്രകാരം കേസെടുത്തത്‌. പി സി ജോര്‍ജ്‌ പരാമര്‍ശം പിന്‍വലിച്ച്‌ മാപ്പ്‌ പറയണമെന്ന്‌ സിപിഐ എം ആവശ്യപ്പെട്ടിരുന്നു. കേസെടുക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐയും യൂത്ത് ലീഗും പരാതിയും നല്‍കിയിരുന്നു. ഹിന്ദു മഹാപരിഷത്തിന്റെ തിരുവനന്തപുരത്ത് വെച്ച്‌ നടന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വെച്ചായിരുന്നു പി.സി. ജോര്‍ജി ജോർജ്ജ് ഈ വിവാദ വിദ്വേഷ പ്രസംഗം നടത്തിയത്. "കച്ചവടം ചെയ്യുന്ന മുസ്ലിങ്ങള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വ്വം കലര്‍ത്തുന്നു, മുസ്ലിങ്ങള്‍ അവരുടെ ജനസംഖ്യ വര്‍ദ്ധിപ്പിച്ച്‌ ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു, മുസ്ലിം പുരോഹിതര്‍ ഭക്ഷണത്തില്‍ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്ലിങ്ങളായ കച്ചവടക്കാര്‍ അവരുടെ സ്ഥാപനങ്ങള്‍ അമുസ്ലിം മേഖലകളില്‍ സ്ഥാപിച്ച്‌ അവരുടെ സമ്പത്തു കവര്‍ന്നു കൊണ്ടുപോകുന്നു." തുടങ്ങിയ ആരോപണങ്ങളാണ് പി.സി. ജോര്‍ജ് നടത്തിയ പ്രസംഗത്തില്‍ പരാമർശം നടത്തി എന്നുള്ളതാണ് പരാതിയിൽ.