പമ്പുകളിൽ അളവില്‍ കൃത്രിമത്വം, പിടികൂടിയത് 46 പമ്പുകളിലെ തട്ടിപ്പ്
April 30, 2022
പെട്രോള്‍ വിലക്കയറ്റത്തിന് പുറമേ പമ്പുകളിൽ അളവുകളിൽ കൃത്രിമത്വം, പിടികൂടിയത് 46 പമ്പുകളിലെ തട്ടിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്തെ പെട്രോള്‍ പമ്പുകളിൽ അളവില്‍ കൃത്രിമം കാണിക്കുന്നുണ്ടെന്ന് മന്ത്രി ജി ആര്‍ അനില്‍.
സംസ്ഥാനത്തെ 700 പമ്പുകളിൽ പരിശോധന നടത്തിയെന്നും അതില്‍ 46 ഇടത്തും ക്രമക്കേട് കണ്ടെത്തിയതായും മന്ത്രി വ്യക്തമാക്കി.
ഇതിന് മുൻപും കേരളത്തിലെ പെട്രോള്‍ പമ്പുകളിൽ കൃത്രിമം നടക്കുന്നത് പിടികൂടിയിട്ടുണ്ട്. മുമ്പ് ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ പരിശോധനയില്‍ 10 ലിറ്റര്‍ പെട്രോള്‍ അടിക്കുമ്പോൾ 140 മില്ലിലിറ്ററിന്റെ കുറവ് വരെ കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമേ ലൂബ്രിക്കന്റ് ഓയിലിന് എം ആര്‍ പി വിലയേക്കാള്‍ ഉയര്‍ന്ന വില ഈടാക്കുന്നതായും nerകണ്ടെത്തിയിരുന്നു.
അളവില്‍ കുറവുള്ള നോസിലുകള്‍ ഉപയോഗിച്ചാണ് പമ്പുകൾ പ്രധാനമായും ഇത്തരം കൃത്രിമം നടത്തുന്നത്. എല്ലാ ദിവസവും രാവിലെ നോസിലുകള്‍ പരിശോധിച്ച് അളവു കൃത്യമാക്കണമെന്ന നിര്‍ദേശം പല പമ്പുകളും പാലിക്കാറില്ലെന്നും ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.തുടർന്നും പരിശോധന കര്ശനമാക്കുമെന്നും മന്ത്രി പറഞ്ഞു.