മദ്യപരിശോധന, 9 പൈലറ്റുമാര്‍ക്കും 32 ക്യാബിന്‍ ക്രൂവിനും സസ്പെന്‍ഷന്‍

News Desk
വിമാനം പുറപ്പെടും മുൻപുള്ള മദ്യപരിശോധന, 'ഫിറ്റായി' ജീവനക്കാര്‍; 9 പൈലറ്റുമാര്‍ക്കും 32 ക്യാബിന്‍ ക്രൂവിനും സസ്പെന്‍ഷന്‍ ഡല്‍ഹിയില്‍ വിമാനം പുറപ്പെടുന്നതിനു മുന്‍പ് നടത്തിയ മദ്യ പരിശോധനയില്‍ ജീവനക്കാര്‍ പോസിറ്റീവ്. 2022 ജനുവരി ഒന്നിനും ഏപ്രില്‍ 30നും ഇടയില്‍ നടത്തിയ പരിശോധനയിലാണ് ഈ വിവരം പുറത്തുവന്നത്. ജീവനക്കാരുടെ വിവരങ്ങള്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പുറത്തുവിട്ടു. 9 പൈലറ്റുമാരും 32 ക്യാബിന്‍ ക്രൂ അംഗങ്ങളുമാണ് പരിശോധനയില്‍ 'പോസിറ്റീവ്' ആയതെന്ന് ഡിജിസിഎ വ്യക്തമാക്കി. രണ്ടു വട്ടം പരിശോധനയില്‍ പോസിറ്റീവ് ആയ 2 പൈലറ്റുമാരെയും 2 ക്യാബിന്‍ ക്രൂ അംഗങ്ങളെയും മൂന്നു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്തതായി ഡിജിസിഎ അറിയിച്ചു. ബെര്‍ത്ത് അനലൈസര്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ ആദ്യമായി പോസിറ്റീവ് ആയ ബാക്കി 7 പൈലറ്റുമാരെയും 30 ക്യാബിന്‍ ക്രൂ അംഗങ്ങളെയും 3 മാസത്തേക്കും സസ്പെന്‍‌ഡ് ചെയ്തു. കോക്പിറ്റിലെയും ക്യാബിന്‍ ക്രൂവിലെയും 50 ശതമാനം ജീവനക്കാരെ ദിവസവും ഇത്തരത്തില്‍ മദ്യ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു.