കടൽത്തീരത്തു സ്വർണ്ണവർണ്ണ രഥം, ആശ്ചര്യപ്പെട്ടു തീരവാസികൾ
May 11, 2022
കടൽത്തീരത്തു സ്വർണ്ണവർണ്ണ രഥം, ആശ്ചര്യപ്പെട്ടു തീരവാസികൾ
ചുഴലിക്കാറ്റില്‍ തീരത്ത് അടിഞ്ഞ വസ്തുകണ്ട് അത്ഭുതപ്പെട്ട് തീരവാസികള്‍:
വിശാഖപട്ടണം: ചുഴലിക്കാറ്റില്‍ തീരത്ത് അടിഞ്ഞ സ്വര്‍ണ്ണ നിറത്തിലുള്ള രഥം കണ്ട് ഞെട്ടിയിരിക്കുകയാണ് തീരവാസികള്‍.
മ്യാന്‍മര്‍, മലേഷ്യ, തായ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നാവാന്‍ സാധ്യതയുള്ള സ്വര്‍ണ്ണ നിറത്തിലുള്ള രഥം ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ സുന്നപ്പള്ളി തീരത്തു ചൊവ്വാഴ്ച വൈകുന്നേരമാണ് കാരക്കടിഞ്ഞതായി കണ്ടെത്തിയത്.
രഥം ഗ്രാമവാസികള്‍ കയര്‍ കെട്ടി കരയ്ക്കെത്തിച്ചു. തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഒരു ആശ്രമത്തിന്റെ രൂപവുമായി രഥത്തിന് സാമ്യമുണ്ട്. അസനി ചുഴലിക്കാറ്റിന്റെ ആഘാതത്തില്‍ രഥം ആന്ധ്രാപ്രദേശത്തെ തീരത്തേക്ക് നീങ്ങിയതായി സംശയിക്കുന്നു. ചുഴലിക്കാറ്റിന്റെ ആഘാതത്തില്‍ ഉയര്‍ന്ന വേലിയേറ്റം കാരണം രഥം തീരത്തേക്ക് ഒലിച്ചുപോയതാകാമെന്ന് പ്രാദേശിക നാവികര്‍ അഭിപ്രായപ്പെടുന്നു. . അയല്‍ ഗ്രാമങ്ങളില്‍ നിന്ന് നിരവധി ആളുകള്‍ സ്വര്‍ണ്ണ രഥം കാണാന്‍ കരയിലേക്ക് ഒഴുകിയെത്തിയിട്ടുണ്ട്.
തെക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളില്‍ ആദ്യമായി ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍, മ്യാന്‍മര്‍, തായ്‌ലന്‍ഡ്, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ ആന്‍ഡമാന്‍ കടലിനോട് ചേര്‍ന്നുള്ള രാജ്യങ്ങളില്‍ നിന്നാവാം തിരമാലകള്‍ രഥം കൊണ്ടുവന്നതെന്ന് അനുമാനിക്കുന്നു. എന്നാല്‍, ഇത് ഏതെങ്കിലും വിദേശ രാജ്യത്ത് നിന്ന് വന്നതല്ലെന്ന് ശാന്തബൊമ്മാലി തഹസില്‍ദാര്‍ ജെ ചലമയ്യ പറഞ്ഞു. ഇന്ത്യന്‍ തീരത്ത് എവിടെയെങ്കിലും സിനിമയുടെ ചിത്രീകരണത്തിന് രഥം ഉപയോഗിച്ചിരുന്നതാവാമെന്നും കരുതുന്നു