കണ്ണിനടിയില്‍ കറുത്ത പാടുകള്‍ കാണുന്നുണ്ടോ? ചില കാര്യങ്ങൾ ശ്രദ്ധിക്കാം
April 29, 2022
കണ്ണിനടിയില്‍ കറുത്ത പാടുകള്‍ കാണുന്നുണ്ടോ? ചില കാര്യങ്ങൾ ശ്രദ്ധിക്കാം
ചര്‍മ്മ സൗന്ദര്യവും ഭക്ഷണവും തമ്മില്‍ അടുത്ത ബന്ധമുണ്ട്. ചര്‍മ്മ സംരക്ഷണത്തിന് വെള്ളം ഒരു പ്രധാന ഘടകം തന്നെയാണ്.
ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുക. ഇതു കൂടാതെ പഴങ്ങള്‍, പച്ചക്കറികള്‍, ചെറുമത്സ്യങ്ങള്‍, മുളപ്പിച്ച പയര്‍ വര്‍ഗങ്ങള്‍, ഉണങ്ങിയ പഴങ്ങള്‍, നട്സ് എന്നിവയും ചര്‍മ്മ സൗന്ദര്യം നിലനിർത്തും.
പഞ്ചസാരയുടെ അമിതോപയോഗം കാഴ്ചയില്‍ നിങ്ങള്‍ക്ക് അമിതമായി പ്രായം തോന്നിപ്പിക്കും. ബ്രഡ്, പാസ്ത, മിഠായി, ജ്യൂസ് എന്നിവ സ്ഥിരമായി കഴിക്കുന്നത് മുഖക്കുരു, പാടുകള്‍ എന്നിവയ്ക്ക് കാരണമാകും. ഉപ്പിന്റെ അമിത ഉപയോഗം കണ്ണിനു താഴെ കറുത്ത പാടുകള്‍ ഉണ്ടാക്കും.
മാത്രമല്ല മുഖവും കണ്‍തടങ്ങളും തടിയ്ക്കാനും കാരണമാകും. ദിവസം മൂന്നും നാലും കാപ്പി കുടിച്ച് 'ഉന്മേഷം ഉറപ്പാക്കുന്നവര്‍'പ്രത്യേകം ശ്രദ്ധിക്കുക. കാപ്പി നമ്മുടെ ശരീരത്തിലെ കോര്‍ട്ടിസോളിന്റെ അളവ് വര്‍ദ്ധിപ്പിക്കും. ഇത് ചര്‍മ്മത്തെ വരണ്ടതാക്കുന്നു. കൂടാതെ അമിത മദ്യപാനം ചര്‍മ്മത്തിന്റെ സൗന്ദര്യം മാത്രമല്ല ആരോഗ്യവും നഷ്ടപ്പെടുത്തും. മദ്യം ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്തുന്നുവെന്നതാണ് പ്രധാന കാരണം.ഈ കുറച്ചു കാര്യങ്ങൾ കണ്ണിനു വേണ്ടി ശ്രെദ്ധിക്കുക.