ജീവനോടെ കോഴിയുടെ തൊലിയുരിഞ്ഞു ; കോഴിക്കട ഉടമ അറസ്റ്റിൽ

News Desk
ജീവനോടെ കോഴിയുടെ തൊലിയുരിഞ്ഞു ; കോഴിക്കട ഉടമ അറസ്റ്റിൽ
ജീവനോ ടെ കോഴിയുടെ തൊലിയുരിഞ്ഞ സംഭവം; കോഴിക്കട ഉടമ അറസ്റ്റിൽ, കോഴിയെ ജീവനോടെ തൊലിയുരിഞ്ഞു കഷണങ്ങളാക്കിയ സംഭവത്തിൽ കോഴിക്കടക്കാരൻ അറസ്റ്റിൽ . പാറശാല കൊല്ലങ്കോട് കണ്ണനാകത്തു പ്രവർത്തിക്കുന്ന കടയിലെ മനു (36)ആണ് അറസ്റ്റിലായത്.ജീവനോടെ കോഴിയെ തൊലിയുരിക്കുന്നതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്. ഇറച്ചി വാങ്ങാൻ വന്ന യുവാവാണ് ക്രൂരത നിറഞ്ഞ ഈ രംഗങ്ങൾ മൊബൈലിൽ പകർത്തിയത്. സാധാരണ തലയറുത്തു കൊലപ്പെടുത്തിയ ശേഷമാണ് കോഴിയുടെ തൊലിയുരിച്ചു കഷണങ്ങളാക്കുന്നത്. എന്നാൽ ക്യാമറയിൽ നോക്കി ചിരിച്ചുകൊണ്ടാണ് ഇയാൾ ഈ ക്രൂരത നിറഞ്ഞ കൃത്യം ചെയ്തു കാണിക്കുന്നത്.