ഇസ്രയേല്‍ പ്രധാനമന്ത്രിയ്ക്കും കുടുംബത്തിനും വധഭീഷണി കത്ത്
April 28, 2022
ഇസ്രയേല്‍ പ്രധാനമന്ത്രിയ്ക്കും കുടുംബത്തിനും വധഭീഷണി കത്ത്
ടെല്‍ അവീവ് : ഇസ്രയേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിനും കുടുംബത്തിനും വധഭീഷണി. ബുള്ളറ്റ് അടങ്ങിയ ഒരു അജ്ഞാത വധഭീഷണി കത്ത് ലഭിച്ചതിന് പിന്നാലെ ബെന്നറ്റിന്റെയും കുടുംബത്തിന്റെയും സുരക്ഷ, ഏജൻസികൾ ശക്തമാക്കി.
റാന്ന നഗരത്തില്‍ ബെന്നറ്റിന്റെ വസതിയോട് ചേര്‍ന്ന് അദ്ദേഹത്തിന്റെ ഭാര്യ ഗിലാറ്റ് മുമ്പ് ജോലി ചെയ്തിരുന്ന ഓഫീസിലേക്കാണ് ഈ കത്ത് ലഭിച്ചതെന്ന് ചില ഇസ്രയേലി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബെന്നറ്റിനെയും കുടുംബത്തെയും സംബന്ധിച്ച എല്ലാ വിവരങ്ങളും ശേഖരിച്ചിട്ടുണ്ടെന്നും ചൊവ്വാഴ്ച രാവിലെ ലഭിച്ച കത്തില്‍ പറയുന്നു. സംഭത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് സുരക്ഷാ ഏജന്‍സികള്‍ അറിയിച്ചു.ഇതിനെ കാര്യമായിത്തന്നെ എടുക്കുന്നതായി സുരക്ഷാഏജൻസികൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്.