നെയ്യാറ്റിൻകരയിൽ ഷീ ലോഡ്ജ് ഉദ്ഘാടനം ചെയ്തു.

News Desk

 


നെയ്യാറ്റിൻകര: തൊഴുക്കലിൽ പണി കഴിപ്പിച്ച ഷീ ലോഡ്ജിൻ്റെയും ടൗൺ മാർക്കറ്റ് അങ്കണത്തിൽ പണികഴിപ്പിച്ച മിനി കോൺഫറൻസ് ഹാളിൻ്റെയും ഉദ്ഘാടനം വിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. സ്ത്രീകളെ പൊതു സമൂഹത്തിൻ്റെ മുഖ്യധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തിൻ്റെ ഭാഗമായാണ് കേരളത്തിലുടനീളം ഇതുപോലുള്ള സംരഭങ്ങളെന്ന് മന്ത്രി പറഞ്ഞു.


      കെ ആൻസലൻ എംഎൽഎ അധ്യക്ഷനായ യോഗത്തിൽ, നഗരസഭ ചെയർമാൻ പി കെ രാജ് മോഹൻ, വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ്, സ്റ്റാൻ്റിംഗ് കമ്മറ്റി അംഗങ്ങളായ കെ കെ ഷിബു, എൻ കെ അനിതകുമാരി, ജെ ജോസ് ഫ്രാങ്ക്ളിൻ, ആർ അജിത, എം എ സാദത്ത്, കൺസിലർമാരായ ജി സുകുമാരി, എം ഷിബു രാജ് കൃഷ്ണാ, വേണുഗോപാൽ, സി പി ഐ എം ഏര്യാ സെക്രട്ടറി ടി ശ്രീകുമാർ, സി പി ഐ മണ്ഡലം കമ്മിറ്റി സെക്രട്ടറി എ എസ് ആനന്ദകുമാർ, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് മാമ്പഴക്കര രാജശേഖരൻ, നഗരസഭ സെക്രട്ടറി ആർ മണികണ്ഠൻ, എഞ്ചിനീയർ എസ് കെ സുരേഷ്കുമാർ, സംഘാടക സമിതി കൺവീനർ പി രാജൻ, ജോയിൻ്റ് കൺവീനർ വി എസ് സജീവ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.
Tags