ഒമാനിലെ പള്ളിയിൽ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി

News Desk
ഒമാനിലെ പള്ളിയിൽ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി മസ്കറ്റ് : ഒമാനിലെ സലാലയില്‍ കോഴിക്കോട് സ്വദേശിയെ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. പേരാമ്പ്ര ചെറുവണ്ണൂര്‍ സ്വദേശി നിട്ടം തറമ്മല്‍ മൊയ്തീനെ (56)യാണ് വെള്ളിയാഴ്ച സലാല സദയിലെ ഖദീജ പള്ളിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആയിശ ഭാര്യയാണ് . മക്കള്‍: നാസര്‍, ബുഷ്‌റ, അഫ്‌സത്ത്. മരുമക്കള്‍: സലാം കക്കറമുക്ക. വെള്ളിയാഴ്ച രാവിലെ പത്തിനും പതിനൊന്നിനും ഇടയ്ക്കായി നമസ്കാരത്തിനായി പള്ളിയില്‍ എത്തിയതായിരുന്നു മൊയ്തീന്‍. അല്‍പ സമയത്തിനു ശേഷം ഇവിടെ എത്തിയ ആളാണ് മൊയ്തീനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സമീപത്ത് നിന്നും വലിയ തോക്കും കണ്ടെത്തി. ആരാണ് വെടി വെച്ചതെന്ന് ഇതുവരെ വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. സംഭവത്തെ തുടര്‍ന്ന് പള്ളിയില്‍ ജുമുഅ നമസ്കാരവും നിര്‍ത്തിവച്ചു. തുടർ അന്വേഷണം നടക്കുന്നു.