സുഗത സ്മൃതിയുമായി നെയ്യാറ്റിൻകര നഗരസഭ

News Desk
സുഗത സ്മൃതിയുമായി നെയ്യാറ്റിൻകര നഗരസഭ: നെയ്യാറ്റിൻകര : പ്രിയ കവയിത്രി സുഗതകുമാരിക്ക് ആദരസൂചകമായി നെയ്യാറ്റിൻകര നഗരസഭ. സുഗത സ്മൃതി എന്ന പേരിൽ അക്ഷയ വാണിജ്യ സമുച്ചയത്തിന്റെ നടുത്തളത്തിൽ ആണ് മന്ദിരം പണികഴിപ്പിച്ചത്. സി കെ ഹരീന്ദ്രൻ എംഎൽഎ സ്മാരക സമർപ്പണം നിർവഹിച്ചു. കെ ആൻസലൻ എംഎൽഎ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡി. സുരേഷ് കുമാർ നഗരസഭ ചെയർമാൻ പി. കെ .രാജ്മോഹൻ വൈസ് ചെയർപേഴ്സൺ പ്രിയ സുരേഷ് എൻ. കെ . അനിതകുമാരി, കെ. കെ. ഷിബു, ഡോക്ടർ എം എ സാദത്, ജെ. ജോസ് ഫ്രാങ്ക്ലിൻ, കെ അമ്മിണിക്കുട്ടി, സിപിഐ മണ്ഡലം സെക്രട്ടറി എസ് ആനന്ദകുമാർ സിപിഎം ഏരിയ സെക്രട്ടറി ടി. ശ്രീകമാർ, വി കേശവൻകുട്ടി തുടങ്ങിയവർ പങ്കെടുത്തു
Tags