കെ.എസ്.യു പ്രവര്‍ത്തകയെ മര്‍ദ്ദിച്ച സംഭവം; എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല
തിരുവനന്തപുരം: ലോ കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ കെ.എസ്.യു വനിതാ പ്രവര്‍ത്തകയെ മര്‍ദിച്ച കേസില്‍ എല്ലാ പ്രതികളുടേയും ജാമ്യം തള്ളി. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യം നിഷേധിച്ചത്. കെ.എസ്.യു പ്രവര്‍ത്തകരെ വീടുകയറി ആക്രമിച്ച സംഭവത്തില്‍ ഒരു എസ്.എഫ്.ഐ പ്രവര്‍ത്തകനെയും പൊലീസ് അറസ്റ്റ് ചെയ്തു. നാലാം പ്രതി ഗോകുല്‍ രവിയാണ് അറസ്സിലായത്. കെഎസ്.യു പ്രവര്‍ത്തകരെ വീടുകയറി ആക്രമിച്ച സംഭവത്തിലും എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി. കഴിഞ്ഞ മാര്‍ച്ച് 15-നായിരുന്നു എസ്.എഫ്.ഐയുടെ അഴിഞ്ഞാട്ടം. പൊലീസിനെ നോക്കുകുത്തിയാക്കിക്കൊണ്ടായിരു