കേന്ദ്ര പരിസ്തിതി സർവേക്കതിരേ ജനകീയ ഹർത്താൽ സമ്പൂർണ്ണം.

News Desk


അമ്പൂരി പഞ്ചായത്തിൽ ജനജീവിതം ദുസ്സഹമാക്കുന്ന കേന്ദ്ര പരിസ്തിതി സർവേക്കതിരേ ജനകീയ ഹർത്താൽ സമ്പൂർണ്ണം.കടകമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞുകിടന്നു .ഓഫീസുകളും സ്ഥാപനങ്ങളും തുറന്നു പ്രവർത്തിച്ചില്ല. വാഹനങ്ങൾ അപൂർവ്വമായേ നിരത്തിലിറങ്ങിയുള്ളു. സി കെ ഹരീന്ദ്രൻ എം എൽ എ ,ഗ്രാമ പഞ്ചായത്തു പ്രസിഡൻ്റും കോൺഗ്രസ് നേതാവുമായ  വത്സലാ രാജു ,സി പി ഐ എം അമ്പൂരി ലോക്കൽ ക്കമ്മറ്റി സെക്രട്ടറി കുടപ്പന മൂട് ബാദുഷ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രകടനവും ധർണ്ണയും നടത്തി.നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള പ്രദേശം സംരക്ഷിതമേഖലയാക്കുന്ന കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് വിജ്ഞാപനത്തിലെ അശാസ്ത്രീയതക്കും ജനജീവിതം ദുസ്ലഹമാക്കുന്നതിനു മെതിരേ യായിരുന്നു പ്രതിഷേധ ഹർത്താൽ .

ജനവാസപ്രദേശങ്ങൾ സംരക്ഷിതമേഖലയിൽ നിന്ന് ഒഴിവാക്കണമെന്നതാണ് പ്രധാന ആവശ്യം.അമ്പൂരി പഞ്ചായത്തിന്റെ ഒൻപത് വാർഡുകളും കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ നാല് വാർഡുകളും നിർദിഷ്ട സംരക്ഷിതമേഖലയിൽ ഉൾപ്പെട്ടു വരുന്നുണ്ട്.  

കഴിഞ്ഞ 25നാണ് പേപ്പാറ, നെയ്യാർ സങ്കേതങ്ങളുടെ ചുറ്റളവിൽ 2.72 കി.മീ വരെയുള്ള പ്രദേശം സംരക്ഷിതമേഖലയാക്കി കേന്ദ്രം കരട് വിജ്ഞാപനം പുറത്തിറക്കിയത്. പഞ്ചായത്തുകളുടെ പരാതി ചർച്ച ചെയ്യാനായി അടുത്ത വെള്ളിയാഴ്ച വനംമന്ത്രി യോഗം വിളിച്ചിട്ടുണ്ട് പ്രസ്തുത യോഗത്തിൽ സംസ്ഥാന സർക്കാരിൻറെ നിലപാട് ചർച്ച ചെയ്ത് കേന്ദ്ര സർക്കാരിനെ അറിയിക്കുമെന്ന് സി കെ ഹരീന്ദ്രൻ എം എൽ എ അറിയിച്ചു. പ്രദേശത്തെക്കുറിച്ച് കൂടുതൽ ഗൗരവ പഠനം ആവശ്യമാണെന്നും ജനജീവിതത്തെ നേരിട്ടു ബാധിക്കുന്ന നടപടികൾ ചെയ്യരുതെന്നുമുള്ള സംസ്ഥാന സർക്കാരിൻ്റെ റിപ്പോർട്ട് മുഖവിലക്കെടുക്കാതെയാണ് കരടു വിഞ്ജാ പനമിറക്കിയത്.പരിസ്ഥിതി സൗഹൃദ പഞ്ചായത്തായ അമ്പൂരിയിൽ ,പാറ ഖനനം ,വൻ ഫാക്ടറികൾ തുടങ്ങിയവയൊന്നും തന്നെയില്ല. ആയതിനാൽ ജനവാസ മേഖലയെ പൂർണ്ണമായും പരിധിയിൽ നിന്നും ഒഴിവാക്കമെന്ന് സിപിഐ എം അമ്പൂരി ലോക്കൽ ക്കമ്മറ്റി ആവശ്യപ്പെട്ടു.നിരവധി പ്രതികൂല സാഹചര്യങ്ങൾ അതിജീവിച്ച് കാർഷിക വൃത്തി ചെയ്തു ജീവിക്കുന്ന ജനതയുടെ ജീവിക്കാനുള്ള അവകാശത്തിനൊപ്പം സി പി ഐ എം ഉണ്ടാവും. സെക്രട്ടറി കുടപ്പന മൂട് ബാദുഷ പറഞ്ഞു.