KV. തോമസിനെതിരേ നടപടി കെപിസിസി തീരുമാനിക്കും: വി.ഡി. സതീശൻ

News Desk

.


 KV. തോമസിനെതിരേ നടപടി കെപിസിസി തീരുമാനിക്കും: വി.ഡി. സതീശൻ

തിരുവനന്തപുരം: എഐസിസി പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ നിർദേശം മറികടന്ന് സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായ സെമിനാറിൽ പങ്കെടുക്കുമെന്നു പ്രഖ്യാപിച്ച പ്രൊഫ. കെ. വി തോമസിനെതിരേ എന്തു നടപടി സ്വീകരിക്കണമെന്നു കെപിസിസി പ്രസിഡന്റ് തീരുമാനിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാർട്ടി നിർദേശങ്ങൾ പാലിക്കാൻ മുഴുവൻ കോൺഗ്രസുകാർക്കും ബാധ്യതയുണ്ട്. അതിനു വിരുദ്ധമായി പ്രവർത്തിക്കുന്നവരുടെ കാര്യത്തിൽ പാർട്ടിയാണ് തീരുമാനമെടുക്കേണ്ടത്. ഉചിതമായ സമയത്ത് കെപിസിസി പ്രസിഡന്റ് തീരുമാനം എടുക്കുമെന്നും സതീശൻ പറഞ്ഞു.
ഒരു മനുഷ്യായുസ് കാലം കൊണ്ട് ഒരു പാർട്ടിയിൽ നിന്നു കിട്ടാവുന്ന മുഴുവൻ ആനുകൂല്യങ്ങളും നേടിയെടുത്ത ആളാണ് കെ.വി. തോമസെന്ന് രാജ് മോഹൻ ഉണ്ണിത്താൻ എംപി പറഞ്ഞു. ഇനിയും അദ്ദേഹത്തിന് പാർട്ടി എന്താണു കോടുക്കേണ്ടത്. 22 വർഷം എംപി, 8 വർഷം എംഎൽഎ, മൂന്നു വർഷത്തോളം സംസ്ഥാന മന്ത്രി, അഞ്ചു വർഷം കേന്ദ്ര മന്തി, മൂന്ന് വർഷത്തോളം മന്ത്രിക്കു തുല്യമായ പാർലമെന്റ് അക്കൗണ്ടസ് കമ്മിറ്റി ചെയർമാൻ പദവി. ഇത്രയൊക്കെ നേടിയ ശേഷം പാർട്ടി ഒന്നും തന്നില്ലെന്നു പറയുന്ന തോമസിന്റെ മാനസിക നില മനസിലാകുന്നില്ല. ഇതിനെക്കാൾ കൂടുതൽ എന്തെങ്കിലും സിപിഎമ്മിൽ നിന്നു കിട്ടുമെന്ന പ്രതീക്ഷയാണ് അദ്ദേഹത്തിന്. കുറേ നാളായി തോമസിന്റെ ശരീരം കോൺഗ്രസി‌ലും മനസ് സിപിഎമ്മിലുമാണ്.