വർക്കല എസ്എൻ കോളേജിൽ ആർഎസ്എസ് ക്യാമ്പ്: ഡിവൈഎഫ്ഐ പ്രതിഷേധ മാർച്ച് നടത്തി

News Desk

വർക്കല ; ശിവഗിരി ശ്രീനാരായണ കോളേജിൽ ആർഎസ്എസ് പരിശീലന ക്യാമ്പ് നടത്താൻ മാനേജ്മെന്റ്‌ അനുവാദം നൽകിയതിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്ഐ വർക്കല ബ്ലോക്ക് കമ്മിറ്റി മാർച്ച് നടത്തി.

 വട്ടപ്ലാമൂട്ടിൽനിന്ന് ആരംഭിച്ച മാർച്ച് കേളേജിന് മുന്നിൽ അവസാനിച്ചു. ആർഎസ്എസിന് ക്യാമ്പ് നടത്താൻ കോളേജ് വിട്ടുനൽകിയതിലൂടെ ശ്രീനാരായണ മൂല്യങ്ങൾക്ക് വിപരീതമായ പ്രവർത്തനങ്ങളാണ് മാനേജ്മെന്റ് നടപ്പാക്കുന്നത്. ഇതിന് അനുമതി നൽകിയ കോളേജ് മാനേജ്‌മെന്റിനെതിരെയും പ്രിൻസിപ്പലിനെതിരെയും നിയമനടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും ഡിവൈഎഫ്ഐ വർക്കല ബ്ലോക്ക് കമ്മിറ്റി പരാതിയും നൽകിയിട്ടുണ്ട്. പ്രതിഷേധ മാർച്ച് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി കെ പി പ്രമോഷ് ഉദ്ഘാടനം ചെയ്തു. ആർ സൂരജ്