ഇന്ധന, പാചകവാതക വില വർധനയ്ക്കെതിരെ ലോക് സഭയിൽ അടിയന്തരപ്രമേയ നോട്ടീസ് നൽകി കോൺഗ്രസ് എം പി മാർ. എം പി മാരായ കൊടിക്കുന്നിൽ സുരേഷ്, ഹൈബി ഈഡൻ എന്നിവരാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. രാജ്യത്ത് ഇന്നും പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 87 പൈസയാണ് വർധിപ്പിച്ചത്. ഡീസൽ വിലയിലാകട്ടെ ലിറ്ററിന് 84 പൈസയും വർധിപ്പിച്ചു. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ വില വർധനവ് തുടർച്ചയായി കുതിക്കുകയാണ്. മാർച്ച് 21 മുതൽ തുടങ്ങി ഇതുവരെ ഒരു ദിവസമൊഴികെ തുടർച്ചയായ എല്ലാ ദിവസവും വില വർധിച്ചു.