ജലനിരപ്പുയരുന്നു; കായല്‍നിലങ്ങള്‍ മടവീഴ്ച്ച ഭീഷണിയില്‍; തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ തുറന്ന് ജലം ഒഴുക്കണമെന്ന് കര്‍ഷകര്‍
കഴിഞ്ഞ ദിവസം ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന് ചമ്പക്കുളം വടക്കേത്തൊള്ളായിരം പാടത്തു മടവീഴ്ചയുണ്ടായി. മുന്‍കാല അനുഭവങ്ങള്‍ പരിഗണിച്ചു ഷട്ടറുകള്‍ താത്കാലികമായി ഉയര്‍ത്തുകയും അധികജലം കടലിലേക്കു ഒഴുക്കിയശേഷം ഷട്ടറുകള്‍ താഴ്ത്തുകയും വേണമെന്നാണ് ആവശ്യം.
തുടര്‍ച്ചയായി പെയ്യുന്ന മഴയെത്തുടര്‍ന്ന് കുട്ടനാടന്‍ ജലാശയങ്ങളില്‍ ജലനിരപ്പുയരുന്നത് പുഞ്ചകൃഷിക്കു ഭീഷണിയാകുന്നു. വിളവെടുപ്പിനു പാകമായ പാടശേഖരങ്ങളും കായല്‍നിലങ്ങളും മടവീഴ്ച ഭീഷണി നേരിടുന്നുണ്ട്. തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ താത്കാലികമായി തുറന്ന് അധികജലം കടലിലേക്കു ഒഴുക്കിക്കളയണമെന്നാണ് കര്‍ഷകരുടെ ആവശ്യം.