മതേതര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കാം, പക്ഷേ നിര്‍ബന്ധിക്കരുത്' : സച്ചിനും ആര്യയും,
April 24, 2022
മതേതര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കാം, പക്ഷേ നിര്‍ബന്ധിക്കരുത്' : സച്ചിനും ആര്യയും,
തിരുവനന്തപുരം: സംസ്ഥാനത്ത് മതേതര വിവാഹങ്ങളും ലൗ ജിഹാദും അരങ്ങ് തകര്‍ക്കുമ്പോൾ , മതേതര വിവാഹത്തെ പ്രോത്സാഹിപ്പിക്കണമെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍.
എന്നാല്‍, ഒരിക്കലും അതിനു നിര്‍ബന്ധിക്കരുതെന്നും അവര്‍ പറയുന്നു.
വിവാഹം വ്യക്തിപരമായ തീരുമാനമാണ്. ഒരാളോട് നിങ്ങള്‍ ഇങ്ങനയേ വിവാഹം കഴിക്കാവൂ എന്ന് പറയുന്നത് ജനാധിപത്യമല്ലെന്നും ആര്യ രാജേന്ദ്രന്‍ പറയുന്നു. ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവുമായുള്ള വിവാഹം നിശ്ചയിച്ചതിനു ശേഷം, പ്രമുഖ മലയാള പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും തങ്ങളുടേതായ സ്വന്തം നിലപാടുകള്‍ തുറന്ന് പറയുന്നത്.
മതേതര വിവാഹങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതാണ്. എന്നാല്‍, പക്ഷേ അതിനു നിര്‍ബന്ധിക്കരുത് എന്നും ആര്യ അഭിമുഖത്തില്‍ പറയുന്നു. ഇരുവരും പരിചയപ്പെട്ടതിനെ കുറിച്ചും പ്രണയം വിവാഹത്തില്‍ എത്തിയതിനെ കുറിച്ചും വ്യക്തമാക്കുന്നു. പ്രണയ വിവാഹമാണെങ്കിലും വീട്ടുകാരും പാര്‍ട്ടിയും അറിഞ്ഞുകൊണ്ട് തന്നെയാണ് വിവാഹ തീരുമാനം എടുത്തത് എന്നും സച്ചിനും ആര്യയും പറയുന്നു.
ഉത്തരവാദിത്വപ്പെട്ട പാര്‍ട്ടി നേതാക്കളോട് പ്രണയത്തെപ്പറ്റി സൂചിപ്പിച്ചിരുന്നു. രക്ഷിതാക്കളെ പോലെയാണ് സ്വന്തം. നേതാക്കള്‍ സംസാരിച്ചത്. പാര്‍ട്ടി അനുമതിയെന്നത് മാധ്യമ വ്യാഖ്യാനമാണ് എന്നാണ് സച്ചിന്‍ ഇക്കാര്യം വിശദീകരിക്കുന്നത്. പ്രണയമെന്നൊരു ചിന്ത വന്നപ്പോള്‍ വീട്ടില്‍ സംസാരിക്കാമെന്ന് ആദ്യം സച്ചിന്‍ ദേവാണ് പറഞ്ഞത് എന്നും ആര്യ ചൂണ്ടിക്കാട്ടുന്നു. ആദ്യം ചേട്ടനോടാണ് കാര്യം പറഞ്ഞത്. പിന്നീട് അച്ഛനമ്മമാരോട് പറഞ്ഞു. തൊട്ടടുത്ത ദിവസം തന്നെ, സച്ചിന്‍ വീട്ടില്‍ വരുകയും ചെയ്തു. ആര്യ വിശദീരിക്കുന്നു