തൊഴുത്ത് മാറ്റിക്കെട്ടിയാല്‍ മച്ചിപശു പ്രസവിക്കുമോ'?; സുരക്ഷയുള്ളത് മുഖ്യമന്ത്രിക്ക് മാത്രം: കെ.മുരളീധരന്‍ എം. പി,

News Desk
തൊഴുത്ത് മാറ്റിക്കെട്ടിയാല്‍ മച്ചിപശു പ്രസവിക്കുമോ'?; സുരക്ഷയുള്ളത് മുഖ്യമന്ത്രിക്ക് മാത്രം: കെ.മുരളീധരന്‍ എം. പി, സംസ്ഥാന സര്‍ക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമര്‍ശിച്ച്‌ കെ.മുരളീധരന്‍ എം.പി . കേരളത്തില്‍ മുഖ്യമന്ത്രിക്ക് മാത്രമേ സുരക്ഷയുള്ളുവെന്നും പോലീസ് തലപ്പത്ത് വലിയ അഴിച്ചു പണി നടത്തിയിട്ട് കാര്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു. തുടര്‍ച്ചയായുണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളിലടക്കം രൂക്ഷ വിമര്‍ശനങ്ങൾ ഉന്നയിച്ച അദ്ദേഹം, 'തൊഴുത്ത് മാറ്റിക്കെട്ടിയാല്‍ മച്ചിപശു പ്രസവിക്കുമോ' എന്നായിരുന്നു പോലീസിലെ അഴിച്ചുപണിയെ മുരളീധരന്‍ പരിഹസിച്ചത്. 'പകല്‍ പോലും സ്ത്രീകള്‍ക്ക് റോഡില്‍ ഇറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയാണ് കേരളത്തിലിന്നുള്ളത്. പ്രതികള്‍ക്ക് എളുപ്പത്തില്‍ സ്റ്റേഷനില്‍ നിന്നും ജാമ്യം കിട്ടുന്ന സ്ഥിതിയായിട്ടുണ്ട്'. ക്രമസമാധാനം പൂര്‍ണമായി തകര്‍ന്നുവെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി. സിപിഎം - ബിജെപി അന്തര്‍ധാര സജീവമായതിന്റെ ഉദാഹരണമാണ് തലശ്ശേരിയിലെ പുന്നോല്‍ ഹരിദാസ് വധക്കേസ് പ്രതിയെ സിപിഎം പ്രവര്‍ത്തകര്‍ ഒളിപ്പിച്ചതെന്ന് കെ മുരളീധരന്‍ എംപി. പകല്‍ ബിജെപിയെ വിമര്‍ശിക്കുകയും രാത്രി സഹായം തേടുകയും ചെയ്യുന്നവരാണ് സിപിഎം എന്നും അദ്ദേഹം ആരോപിച്ചു.