ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളുടെ മാലപൊട്ടിക്കുന്ന മോഷണ സംഘത്തെ നെയ്യാറ്റിൻകര പോലീസ് പിടികൂടി
April 24, 2022
ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളുടെ മാലപൊട്ടിക്കുന്ന മോഷണ സംഘത്തെ നെയ്യാറ്റിൻകര പോലീസ് പിടികൂടി
നെയ്യാറ്റിൻകര :
ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളുടെ മാലപൊട്ടിക്കുന്ന മോഷണ സംഘത്തെ നെയ്യാറ്റിൻകര പോലീസ് പിടികൂടി. നാഗർകോവിൽ പള്ളിവിള ഗാന്ധി സ്ട്രീറ്റിൽ മോഹന്റെ മകൻ അനീഷ് രാജ ( 30 ), നാഗർകോവിൽ ഗണേശപുരം പുലവർ വിളയിൽ ജീവ മകൻ സുനിൽ (30), എന്നിവരാണ് നെയ്യാറ്റിൻകര പോലീസ്ന്റേയും തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക അന്വേഷണ സംഘത്തിന്റെയും അന്വേഷണത്തിനൊടുവിൽ പിടികൂടിയത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 11 ന് നെയ്യാറ്റിൻകര വ്ലാങ്ങാമുറി ഭാഗത്ത് റോഡിലൂടെ നടന്നു പോവുകയായിരുന്ന വീട്ടയമ്മയുടെ മാലപൊട്ടിച്ചതുമായി ബന്ധപ്പെട്ട കേസിലും ഡിസംബർ മാസം ഊരൂട്ടമ്പലം ഗോവിന്ദമംഗലത്ത് റോഡിൽ നടന്നു വരികയായിരുന്ന വീട്ടമ്മയുടെ മാലപൊട്ടിച്ചതും ജനുവരി ആദ്യവാരം പാറശ്ശാല പരശുവയ്ക്കൽ ഭാഗത്തെ മുറുക്കാൻ കടയിൽ കച്ചവടം നടത്തുകയായിരുന്ന സ്ത്രീയുടെ മാലപൊട്ടിച്ചതും ഇതേ പ്രതികൾ തന്നെയാണ് തിരിച്ചറിഞ്ഞിട്ടുണ്ട്.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയായ ദിവ്യാ .വി ഗോപിനാഥ് ഐ.പി. എസിന്റെ നിർദ്ദേശപ്രകാരം സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് എഗൈൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈംസ് , DANSAF എന്നിവയുടെ ചുമതലയുള്ള നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി രാസിത് നെയ്യാറ്റിൻകര ഡി.വൈ.എസ്.പി എസ് .ശ്രീകാന്ത് , നെയ്യാറ്റിൻകര എസ്.എച്ച്. ഒ സാഗർ , സബ് ഇൻസ്പെക്ടർ സജീവ് , എസ്.ഐ സാജൻ റൂറൽ SAGOC/ DANSAF ടീം , സബ് ഇൻസ്പെക്ടർ പോൾവിൻ, അംഗങ്ങളായ പ്രവീൺ ആനന്ദ് , അജിത് , അനീഷ് , അരുൺ , scpo നോബിൾ സിംഗ് എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.