തലയോട്ടി പൊട്ടി, കാഴ്ച നഷ്ടപ്പെട്ടു; ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുത്തി പരിക്കേല്‍പ്പിച്ചു; ഭാര്യയെ തടവില്‍ പാര്‍പ്പിച്ച്‌ അതിക്രൂരമായി ആക്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍

News Desk
തലയോട്ടി പൊട്ടി, കാഴ്ച നഷ്ടപ്പെട്ടു; ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുത്തി പരിക്കേല്‍പ്പിച്ചു; ഭാര്യയെ തടവില്‍ പാര്‍പ്പിച്ച്‌ അതിക്രൂരമായി ആക്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍ ജിദ്ദ: ഭാര്യയെ തടവില്‍ പാര്‍പ്പിച്ച്‌ അതിക്രൂരമായി ആക്രമിച്ച്‌ പരുക്കേല്‍പ്പിച്ച സൗദി പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു പ്രാഥമിക നിയമനടപടികള്‍ക്കു ശേഷം ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയെന്ന് ജിദ്ദ പൊലീസ് പറഞ്ഞു. ഭാര്യയെ അതിക്രൂരമായി അക്രമിച്ച ഇയാള്‍ ശനിയാഴ്ചയാണ് പോലിസ് അറസ്റ്റ് ചെയ്തത്. . ഭര്‍ത്താവിന്റെ ആക്രമണത്തില്‍ യുവതിയുടെ കാഴ്ച നഷ്ടപ്പെടുകയും തലയോട്ടിയില്‍ പൊട്ടലുണ്ടാകുകയും ചെയ്തുവെന്ന് യുവതിയുടെ സഹോദരി പറഞ്ഞു. കുട്ടികളുടെ മുന്നില്‍വച്ചായിരുന്നു ഇയാള്‍ ഭാര്യയെ മാരകമായി ആക്രമിച്ച്‌ പരിക്കേല്‍പ്പിച്ചത്. കൂര്‍ത്ത വസ്തു ഉപയോഗിച്ച്‌ പ്രതി ഭാര്യയെ ആക്രമിക്കുകയായിരുന്നുവെന്ന് അവര്‍ പറഞ്ഞു. ആക്രമണത്തില്‍ യുവതിയുടെ കാഴ്ച നഷ്ടമാവുകയും തലയ്ക്കും തലയോട്ടിക്കും ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. ഇതുകൂടാതെ കത്തി ഉപയോഗിച്ച്‌ അവരുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുത്തി പരുക്കേല്‍പ്പിച്ചിട്ടുമുണ്ട്. ഇതില്‍ അഞ്ചെണ്ണം മുഖത്തായിരുന്നുവെന്നും സഹോദരി പറഞ്ഞു. കഴിഞ്ഞ ഏതാനും ദിവസമായി തന്റെ സഹോദരി ഈസ്റ്റ് ജിദ്ദാ ആശുപത്രിയില്‍ ചികില്‍സയിലാണെന്നും അവര്‍ പറഞ്ഞു. ട്വിറ്ററിലൂടെയാണ് ഇവര്‍ വിവരങ്ങള്‍ പുറത്തുവിട്ടത്. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ ആശുപത്രി അധികൃതരാണ് വിവരം പൊലീസില്‍ അറിയിച്ചത്. കൂര്‍ത്ത ആയുധം ഉപയോഗിച്ച്‌ ആക്രമിക്കപ്പെട്ട നിലയില്‍ ഒരു സ്ത്രീ എത്തിയെന്ന വിവരം അറിഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥര്‍ എത്തുകയും കേസ് എടുക്കുകയും ആയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ പബ്ലിക് പ്രോസിക്യൂഷന്‍ നിയോഗിക്കുകയും ചെയ്തു. ട്വിറ്ററിലൂടെയാണ് ഇവര്‍ വിവരങ്ങള്‍ പുറത്തുവിട്ടത്.