ഫ്ളക്സ് ബോർഡുകളിൽ പൊറുതിമുട്ടി നെയ്യാറ്റിൻകര സിവിൽ സ്റ്റേഷൻ: കോടതി നിർദ്ദേശങ്ങൾക്ക് പുല്ലുവില .
April 14, 2022
ഫ്ളക്സ് ബോർഡുകളിൽ പൊറുതിമുട്ടി നെയ്യാറ്റിൻകര സിവിൽ സ്റ്റേഷൻ: കോടതി നിർദ്ദേശങ്ങൾക്ക് പുല്ലുവില .
തിരുവനന്തപുരം: നെയ്യാറ്റിൻകര , സിവിൽ സ്റ്റേഷൻ പരിസരം ഫ്ളക്സ് ബോർഡുകൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പൊതു സ്ഥലങ്ങളിൽ ഫ്ളക്സ്ബോർഡുകൾ സ്ഥാപിക്കരുതെന്ന കോടതി വിധി മാനിക്കാതെയാണ് സിവിൽ സ്റ്റേഷനിൽ ഫ്ളക്സുകൾ കൊണ്ട് നിറച്ചിരിക്കുന്നത്. മാസങ്ങൾക്ക് മുൻപ് നടന്ന യൂണിയനുകളുടെ സമ്മേളന ബോർഡുകൾ പരിപാടി കഴിഞ്ഞാലും മാറ്റാറില്ല.സിവിൽ സ്റ്റേഷൻ ബിൽഡിങ്ങിൽ മുപ്പതോളം സർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഓരോ സ്ഥാപനങ്ങളിലും ഉള്ള വിവിധ യൂണീയനുകൾ നടത്തുന്ന വിവിധ പരിപാടികളുടെ ഫ്ളക്സുകൾ സ്ഥാപിച്ചാൽ അവ മാറ്റാറില്ല. ഓരോ ആവശ്യങ്ങളുമായി സിവിൽ സ്റ്റേഷനിൽ എത്തുന്ന സാധാരാണക്കാർ ആവശ്യമുള്ള ഓഫീസുകൾ തിരഞ്ഞ് നടക്കുന്നത് സ്ഥിരം കാഴ്ചയാണ്. മിക്ക ഓഫീസുകളുടേയും ബോർഡുകൾ മറഞ്ഞ നിലയിലാണ്.സിവിൽ സ്റ്റേഷൻ്റെ പ്രധാന കവാടം പോലും വലിയ ഫ്ളക്സ് ബോർഡ് കൊണ്ട് മറച്ച നിലയിലാണ് .ഇടത് വലത് ബി.ജെ .പി .സംഘടനകളുടെ സർവീസ് സംഘടനകളാണ് ജനങ്ങളെ ബുദ്ധിമുട്ടിപ്പിക്കുന്ന ഫ്ലക്സ് ബോർഡ് നിരത്തുന്ന കൃത്യത്തിനു പിന്നിൽ. .അടിയന്തിരമായി സിവിൽ സ്റ്റേഷനിലെ ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യാൻ നടപടി എടുക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടറോട് വിവിധ റസിഡൻസ്
അസോസിയേഷനുകൾ പത്ര പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു