സംഗീത മോഹന്റെ സീരിയല്‍ ഗാനത്തിന് പുരസ്‌ക്കാരം ; അഭിനന്ദ എം കുമാര്‍ മികച്ച ഗായിക
April 14, 2022
സംഗീത മോഹന്റെ സീരിയല്‍ ഗാനത്തിന് പുരസ്‌ക്കാരം ; അഭിനന്ദ എം കുമാര്‍ മികച്ച ഗായിക
പ്രശസ്ത നടിയും തിരക്കഥാകൃത്തുമായ സംഗീതമോഹന്‍ മഴവില്‍ മനോരമയിലെ തുമ്പപ്പൂ
സീരിയലിനു വേണ്ടി എഴുതിയ സൂപ്പര്‍ ഹിറ്റ് ഗാനം ആലപിച്ച അഭിനന്ദ എം കുമാറിന് ,
മികച്ച ഗായികയ്ക്കുള്ള സത്യജിത് റേ ഗോള്‍ഡന്‍ ആര്‍ക്ക് അവാര്‍ഡ് . തിരുവനന്തപുരം
വിമന്‍സ് കേളേജിലെ ഒന്നാം വര്‍ഷ എംഎ മ്യൂസിക് വിദ്യാര്‍ത്ഥിനിയാണ് അഭിനന്ദ എം
കുമാര്‍ . സംഗീത മോഹന്‍ ആദ്യമായിട്ടാണ് സീരിയലിനു വേണ്ടി ഗാനം എഴുതുന്നത് .
തുമ്പപ്പൂ സീരിയല്‍ ഗാനത്തിലെ വരികള്‍ : 'വളയിട്ട കൈകളെന്‍ വിരലിലിഴ നെയ്യും നിന്‍
വളകിലുക്കങ്ങള്‍ എന്‍ നെഞ്ചില്‍ കലരും കാറ്റു തുറന്നൊരു ജാലകത്തിങ്കല്‍ കാതരമായൊരു
പൂമണമാകും ഒരായിരമിതളായ് നീ പൂവിടും. എന്നിലായിരമിതളായ് നീ പൂവിടും.. എങ്കിലുമീ
സാന്ദ്രനിലാചെരുവില്‍ ഒറ്റയ്‌ക്കേ നില്‍ക്കുന്നു ഞാനിന്നും, ഒഴുകുന്നിലാവില്‍
തെളിയുന്നതപ്പോഴും നിന്‍ മുഖം മാത്രം.. ചുറ്റും തിളങ്ങുന്നിതെങ്ങും നിന്റെ
കുപ്പിവളപ്പൊട്ടുകള്‍, താരകങ്ങള്‍.. നിന്‍ മഷിയെഴുതാ മിഴിയിലെ കനിവിന്‍ ചിരാതിലെ ,
അണയാത്ത പൊന്‍ ദീപനാളങ്ങള്‍.. മിന്നാമിനുങ്ങുകള്‍.. മിന്നാമിനുങ്ങുകള്‍..
മിന്നാ....മിനുങ്ങുകള്‍..'
അഭിനന്ദയുടെ സ്വരമാധുരിയിലുള്ള ഈ ഗാനവും തുമ്പപ്പൂ
സീരിയലും ജനഹൃദയങ്ങളെ കീഴടക്കി . പുരസ്‌ക്കാരത്തിളക്കമുള്ള ഈ ഗാനത്തിന് അനില്‍
ബാലകൃഷ്ണന്‍ ഈണം നല്‍കി . അഭിനന്ദ എം കുമാറിന് മികച്ച ഗായികയ്ക്കുള്ള സത്യജിത് റേ
ഗോള്‍ഡന്‍ ആര്‍ക്ക് പുരസ്‌ക്കാരം , ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍
തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ നല്‍കി . പുരസ്‌ക്കാരദാന സമ്മേളനത്തില്‍
ചലച്ചിത്ര അക്കാഡമി വൈസ് ചെയര്‍മാന്‍ കഴക്കൂട്ടം പ്രേംകുമാര്‍ , സത്യജിത് റേ ഫിലിം
സൊസൈറ്റി ചെയര്‍മാനും സംവിധായകനുമായ സജിന്‍ലാല്‍ , നിര്‍മ്മാതാവ് കല്ലിയൂര്‍ ശശി ,
ഗായകന്‍ ജി.വേണു ഗോപാല്‍ , നടിമാരായ മായാ വിശ്വനാഥ് , സേതു ലക്ഷ്മി എന്നിവര്‍
പങ്കെടുത്തു. ഫോട്ടോ : മികച്ച ഗായികയ്ക്കുള്ള സത്യജിത് റേ ഗോള്‍ഡന്‍ ആര്‍ക്ക്
പുരസ്‌ക്കാരം അഭിനന്ദ എം കുമാറിന് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍
നല്‍കുന്നു . കഴക്കൂട്ടം പ്രേംകുമാര്‍ , സജിന്‍ലാല്‍ , സേതുലക്ഷ്മി എന്നിവര്‍ സമീപം
.
Tags