ഇ. ഡി., ഷവോമി ഇന്ത്യയുടെ 5551.27 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

News Desk
ഇ. ഡി., ഷവോമി ഇന്ത്യയുടെ 5551.27 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി : ന്യൂഡല്‍ഹി: പ്രമുഖ ചൈനീസ് മൊബൈല്‍ നിര്‍മാണ കമ്പനിയായ ഷവോമിയുടെ ഉപവിഭാഗമായ ഷവോമി ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 5551.27 കോടി രൂപയുടെ സ്വത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. 1999ലെ ഫെമ (ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്‍റ് ആക്‌ട്) നിയമ പ്രകാരമാണ് ഇ.ഡി ഈ നടപടി സ്വീകരിച്ചത്. അനധികൃതമായി വിദേശത്തേക്ക് പണമിടപാടുകള്‍ നടത്തിയെന്നാണ് കമ്പനിക്കെതിരേ ചുമത്തിയ കുറ്റം. റോയല്‍റ്റിയുടെ മറവില്‍ ഷവോമി ഗ്രൂപ്പിന്റേതടക്കമുള്ള മൂന്നു വിദേശ സ്ഥാപനങ്ങളിലേക്ക് 5551.27 കോടി തുല്യമായ വിദേശ കറന്‍സി ഷവോമി ടെക്നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് അയച്ചതായി ഇ.ഡി ചൂണ്ടിക്കാട്ടി. കമ്പനിയുടെ പണമിടപാടുകള്‍ക്കെതിരെ 2022 ഫെബ്രുവരിയില്‍ ഇ.ഡി അന്വേഷണം തുടങ്ങിയിരുന്നു. 2014 ലാണ് കമ്പനി ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 2015 മുതല്‍ പണം അടയ്ക്കാന്‍ തുടങ്ങി. അനധികൃത നിക്ഷേപം വിദേശത്തു നടത്തിയത്‌ ഫെമ നിയമത്തിന്റെ ലംഘനമാണെന്നും ഇ.ഡി വ്യക്തമാക്കുന്നു