ഇത്ര വര്‍ഷമായിട്ടും സേതുരാമയ്യര്‍ക്ക് മാത്രം പ്രായമാകുന്നില്ല

News Desk
ഇത്ര വര്‍ഷമായിട്ടും സേതുരാമയ്യര്‍ക്ക് മാത്രം പ്രായമാകുന്നില്ല': ട്രോളുകള്‍ക്ക് മമ്മൂട്ടിയുടെ മറുപടി സേതുരാമയ്യര്‍ ഒരിക്കല്‍ കൂടിഒട്ടേറേ പുതുമകളുമായി വെള്ളിത്തിരയിലേക്ക് വരികയാണ്. ഈദ്‌ റിലീസായി മെയ്‌ ഒന്നിനാണ്‌ സിബിഐ ഫൈവ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തുക. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നതോടെ സേതുരാമയ്യരുടെ പ്രായത്തെ ചൊല്ലി പരിഹാസങ്ങളും ട്രോളുകളും ഉയര്‍ന്നിരുന്നു. വര്‍ഷം ഇത്ര കഴിഞ്ഞിട്ടും സേതുരാമയ്യര്‍ക്ക് മാത്രം എന്താ പ്രായമായില്ലെന്നായിരുന്നു ട്രോളര്‍മാര്‍ കണ്ടുപിടിച്ചത്. ഇപ്പോഴിതാ, ഇത്തരം സംശയങ്ങള്‍ക്ക് മമ്മൂട്ടി തന്നെ മറുപടി നല്‍കുന്നു. 'സേതുരാമയ്യര്‍ അധികം പ്രായമാകാത്ത ആളാണ്. കുറച്ചുകൂടി ആരോഗ്യമുള്ള ആളായിക്കോട്ടെന്ന് വിചാരിച്ചു. സേതുരാമയ്യര്‍ക്ക് പ്രത്യേകിച്ച്‌ ഒരു പ്രായം ഇതിൽ പറയുന്നില്ല. കഥ നടക്കുന്ന കാലത്ത് സര്‍വീസിലുള്ള ആള് എന്ന നിലയിലാണ് അവതരിപ്പിക്കുന്നത്. സേതുരാമയ്യര്‍ കേസ് അന്വേഷിക്കുന്ന രീതികളൊന്നും പുതിയതാവാന്‍ വഴിയില്ല. നേരത്തേയും ടെക്‌നോളജിയൊന്നും ഉപയോഗിച്ചല്ല സേതുരാമയ്യര്‍ കേസുകള്‍ അന്വേഷിച്ചുകൊണ്ടിരുന്നത്. പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നത് ഈ പുതിയ കാലത്താണ്. അതിനെ അധികം ആശ്രയിക്കാത്ത രീതിയാണ് സേതുരാമയ്യരുടേത്', മമ്മൂട്ടി വ്യക്തമാക്കി. ലോക സിനിമയില്‍ തന്നെ ആദ്യമായാണ് ഒരേ നായകനും, സംവിധായകനും, തിരക്കഥാകൃത്തും ഒരു സിനിമ പരമ്പരക്കായി അഞ്ച് പ്രാവിശ്യം ഒന്നിക്കുന്നത്. കഴിഞ്ഞ ദിവസം ബുര്‍ജ് ഖലീഫയില്‍ സി.ബി.ഐ 5 ദി ബ്രെയ്‌നിന്റെ ട്രെയ്‌ലര്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മമ്മൂട്ടി, മുകേഷ്, സായ് കുമാര്‍, സന്തോഷ് കീഴാറ്റൂര്‍, രമേശ് പിഷാരടി, രണ്‍ജി പണിക്കര്‍, ആശാ ശരത്ത്, സുദേവ് നായര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രം നിര്‍മിക്കുന്നത്. ആദ്യ നാല് സി.ബി.ഐ ചിത്രങ്ങള്‍ക്കും ഈണമൊരുക്കിയ ശ്യാമിന് പകരം ജേക്‌സ് ബിജോയ് ആണ് അഞ്ചാം ഭാഗത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ വരവിനായി കാത്തിരിക്കാം.