അമരവിള എക്‌സൈസ് ചെക്ക് പോസ്റ്റിൽ കഞ്ചാവ് പിടികൂടി*
ഇന്നു രാവിലെ അമരവിള ചെക്ക് പോസ്റ്റിലെ വാഹന പരിശോധയുടെ ഭാഗമായി ഇന്ന് രാവിലെ 9 മണിയോടെ ബാംഗ്ലൂർ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന, FLIX വോൾവോ ബസിലെ ( TN 02 CC 5196) യാത്രക്കാരനായിരുന്ന തിരുവനന്തപുരം വള്ളക്കടവ് സ്വദേശി യാണ് അമരവിള എക്‌സൈസ് ചെക്ക് പോസ്റ്റ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.
*കൗസ്തുഭ് നാരായണൻ(32 വയസ്സ്) എന്ന യുവാവ് തന്റെ കൈവശം ഉണ്ടായിരുന്ന പൗച്ചിനുള്ളിലാക്കിയാണ് കഞ്ചാവ് കടത്തി കൊണ്ടുവന്നത്.
ചെക്ക് പോസ്റ്റിൽ സാധാരണ നടത്തുന്ന പരിശോധനയ്ക്കിടയിൽ ഉദ്യോഗസ്ഥർക്ക് സംശയം തോന്നി ഇയാളെ പരിശോധിച്ചപ്പോഴാണ് നിരോധിത ലഹരിയിൽ ഉൾപ്പെട്ട കഞ്ചാവ് എക്‌സൈസ് ഇൻസ്പെക്ടർ അതുൽ അശോക് .എ യുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. . എക്‌സൈസ് ഇൻസ്പെക്ടറിനെ കൂടാതെ പ്രിവന്റ്റീവ് ഓഫീസർ (ഗ്രേഡ്) സജീർ S ,
സിവിൽ എക്സൈസ് ഓഫീസർമാരായ ബിജുകുമാർ SS, രഞ്ജിത്ത് RJ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.