അന്തർ സംസ്ഥാന ബസ്സുകളിൽ
സംയുക്ത പരിശോധന
NewsDesk ;Anilsagara
തിരുവനന്തപുരം ;അന്തർ സംസ്ഥാന ബസ്സുകളിൽ
സംയുക്ത പരിശോധന നടന്നു .പോലീസും എക്‌സ് ഐസും,ഡാൻസാഫ് സംഘവും ചേർന്നുള്ള പരിശോധനയായിരുന്നു.
പാറശാല കുറും കുട്ടിയിൽ ആയിരുന്നു പരിശോധന . നെയ്യാറ്റിൻകര ഡി വൈ എസ്പി ;ചന്ദ്രദാസ് ,പാറശാല സിഐ പി.അനിൽ,എസ്‌ഐ എസ്എസ് .ദിപു ,ഹർഷൻ ; എക്‌സ് ഐസുഉദ്യോഗസ്ഥരും നേതൃത്വം നൽകി. അന്തർ സംസ്ഥാന ബസ്സുകളിൽ ഉണ്ടായിരുന്ന യാത്രക്കാരിൽ നിന്ന് നിരോധിച്ച പുകയില ഉത്പ്പന്നങ്ങൾ എക്‌സ് ഐസും പിടിച്ചെടുത്തു പെറ്റി നൽകി വിട്ടയച്ചു .രാവിലെ ആറിന് തുടങ്ങിയ പരിശോധന 8 .30 വരെ നീണ്ടു.