സിപിഐ നെയ്യാറ്റിൻകര നിയോജക മണ്ഡലം
സമ്മേളനം മെയ് ഒന്നുമുതൽ മൂന്നുവരെ
തിരുവനന്തപുരം;സിപിഐ നെയ്യാറ്റിൻകര നിയോജക മണ്ഡലം സമ്മേളനം
മെയ് ഒന്നുമുതൽ മൂന്നുവരെ. നെയ്യാറ്റിൻകരയിൽ ബ്രാഞ്ച് തലം മുതൽ
ലോക്കൽ സമ്മേളനങ്ങൾ കൂടിക്കഴിഞ്ഞു.സമ്മേളനത്തിനായി സിപിഐ
നേതൃത്വം തയ്യാറായിക്കഴിഞ്ഞു.കൊടിതോരണങ് ങളും ബാനറും ,കമാനങ്ങളും
നിരന്നുകഴിഞ്ഞു .സിപിഎമ്മിനെ അപേക്ഷിച്ചു സമ്മേളനം കൊഴുപ്പിക്കാൻ
ഒട്ടും പിറകിലല്ല സിപിഐ . സമ്മേളനത്തോടനുബന്ധിച്ചു ശക്തിപ്രകടനവും ഉണ്ടാകും നിയോജക മണ്ഡലം സമ്മേളനം പൂർണമാകുന്നതോടെ
പുതിയ സെക്രെട്ടറിയെ തിരഞ്ഞെടുക്കും. ഇപ്പോഴത്തെ ഭാരവാഹി ശ്രീകുമാറിനു
മാറ്റം വരുമെന്ന് ഉറപ്പായി .സിപിഐ നിയോജക മണ്ഡലം സമ്മേളനത്തിനു
ചുക്കാൻപിടിക്കുന്ന കൺവീനർ സജീവ് കുമാറും,അസിസ്റ്റൻറ് സെക്രെട്ടറി
രാഘവൻ നായരും രംഗത്തുണ്ട്.ജില്ലാ സംസ്ഥാന കമ്മിറ്റികളുടെ നിർദേശം
നിയോജക മണ്ഡലം സമ്മേളനത്തിൽ തർക്കത്തിലേക്കു വരുമോ എന്ന് സൂചനയുണ്ട് .
ഒൻപതു വർഷം ഭരണത്തിൽ ഇരുന്നിട്ടും സിപിഐ യുടെ വളർച്ചയിൽ മുരടിപ്പാണെന്നു
ബ്രാഞ്ച് തലത്തിലും ലോക്കൽ കമ്മിറ്റിയിലും പരാതികളുണ്ട് .പോലീസ് ,റവന്യു
വിഭാഗങ്ങളിൽ പാർട്ടിക്ക് നഷ്ടങ്ങൾ സംഭവിച്ചതായും നേട്ടങ്ങളില്ലാത്ത ഒൻപതു വർഷം
കടന്നുപോയതായും പുതിയ ഭാരവാഹികൾ പാർട്ടിയുടെ വളർച്ചക്ക് ഉതകുന്നവരായിരിക്കണം
എന്നും പാർട്ടി മെമ്പർമാർ സൂചിപ്പിക്കുന്നു .