പൊങ്കാല മഹോത്സവം കഴിഞ്ഞ ശേഷം മണിക്കൂറുകൾക്കുള്ളിൽ തന്നെ നഗരം ക്ലീൻ

WEB DESK


തിരുവനന്തപുരം : ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടർച്ചയായി രാത്രി 8 മണി മുതൽ റോഡുകൾ കഴുകി വൃത്തിയാക്കി . സെക്രട്ടറിയേറ്റ് മുന്നിൽ നിന്നും പ്രവർത്തനങ്ങൾ ആരംഭിച്ചു.

 ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് നഗരസഭയുടെ നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കി. പൊങ്കാല നിവേദ്യത്തിന് ശേഷം 2.30 ന് തന്നെ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയായിരുന്നു . പൊങ്കാല അർപ്പിച്ച 52 വാർഡുകളിലെ ശുചീകരണ പ്രവർത്തനങ്ങളിൽ 2400 ജീവനക്കാർ പങ്കാളികളായി. പൊങ്കാലയ്ക്ക്  ഏകദേശം റോഡിലെ എല്ലാ മാലിന്യങ്ങളും നീക്കം ചെയ്യുകയുണ്ടായി. രാത്രി 8 മണിക്ക് സെക്രട്ടറിയേറ്റ് നടയിൽ വെള്ളം ഉപയോഗിച്ച് റോഡ് കഴുകുന്ന ശുചീകരണം നടന്നു. ഭക്തജനങ്ങൾ പൊങ്കാലയ്ക്ക് ശേഷം ഉപേക്ഷിച്ച ചുടുകല്ലുകൾ വോളണ്ടിയേഴ്സ് ശേഖരിച്ച് ഭവന പദ്ധതികൾക്കായി ഉപയോഗിക്കുന്നതാണ്. ഡിവൈഎഫ്ഐ, KMCSU യുവജന ക്ഷേമ ബോർഡ്, എ ഐ വൈ എഫ്, നാഷണൽ സർവീസ് സ്കീം തുടങ്ങിയ സന്നദ്ധ സംഘടനകൾ ചുടുകല്ല് ശേഖരണത്തിൽ പങ്കെടുത്തു.
Tags