നെയ്യാറ്റിൻകര കെ.എസ്. ആർ.ടി.സി ബസ് ബസ്റ്റോപ്പിൽ ഇത്തരം കാഴ്ചകൾ പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. പല വിദ്യാർത്ഥികളും സ്കൂളിൽ പോകാതെ ഈ പരിസരത്തു തന്നെ കറങ്ങി നടക്കുന്നുണ്ട് . ഇത്തരം കാഴ്ചകൾ കണ്ടാൽ ബന്ധപ്പെട്ട അധികാരികൾ പോലും തിരിഞ്ഞു നോക്കാത്ത അവസ്ഥയാണ് നിലവിൽ. സ്കൂളുകളിലും കോളേജുകളിലും പഠിക്കുന്ന പല വിദ്യാർത്ഥികൾക്കും ശല്യമാകുന്ന രീതിയിലാണ് ബസ്റ്റാൻഡ് പരിസരത്തങ്ങളിലും സമീപപ്രദേശങ്ങളിലും പൂവാല ശല്യം രൂക്ഷമായി കൊണ്ടിരിക്കുന്നത്. നാട്ടുകാർ ആക്ഷേപം ഉയർത്തുന്നത് കൊണ്ടുതന്നെ പെൺകുട്ടികളെ നിരന്തരം ശല്യം ചെയ്യുന്ന ഇത്തരം പൂവലന്മാരെ കണ്ടെത്തി നിയമനടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
നെയ്യാറ്റിൻകരയിൽ പ്ലസ് വൺ വിദ്യാർത്ഥിനിക്ക് പ്രണയം നിരസിച്ചതിന്റെ പേരിൽ യുവാവിന്റെ ക്രൂര മർദ്ദനം
March 01, 2023
നെയ്യാറ്റിൻകര : പ്രണയം നിരസിച്ചതിന്റെ പേരിൽ നെയ്യാറ്റിൻകരയിൽ പ്ലസ് വൺ വിദ്യാർത്ഥിനിക്ക് യുവാവിന്റെ ക്രൂര മർദ്ദനം . ഉച്ചക്കട സ്വദേശി റോണിയാണ് വിദ്യാർത്ഥിനിയെ മർദ്ദിച്ചത്. കെ.എസ്.ആർ.ടി ബസ് സ്റ്റാൻഡിന് സമീപമാണ് സംഭവം നടന്നത് . പ്ലസ് വൺ വിദ്യാർത്ഥിയെ കടന്നു പിടിച്ചാണ് യുവാവ് മർദ്ദിച്ചത്. തുടർന്ന് യുവാവ് വിദ്യാർത്ഥിനിയെ മർദ്ദിച്ച ശേഷം സംഭവസ്ഥലത്ത് നിന്ന് കടന്നുകളയാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ യുവാവിനെ പിടികൂടി പോലീസിനെ ഏൽപ്പിക്കുകയായിരുന്നു. യുവാവിന്റെ കൂടെ ഉണ്ടായിരുന്ന രണ്ട് സുഹൃത്തുകൾക്ക് വേണ്ടിയും പോലീസ് അന്വേഷണം നടക്കുന്നുണ്ട് .