മാധ്യമങ്ങളുടെ വളര്‍ച്ചയും വ്യാപ്തിയും ഉളളടക്കവും കണ്ണടച്ചുതുറക്കുന്നതിനിടെ മാറുന്നുണ്ട്. നൂതന സാങ്കേതികവിദ്യയും വിജ്ഞാനസ്‌ഫോടനവും ഭാഷയെ നിരന്തരം പുതുക്കുന്നുമുണ്ട്. അങ്ങനെയൊരു കാലത്ത് പൊതുവില്‍ സ്വീകരിക്കാവുന്ന ഭാഷാശൈലി ഏതെല്ലാം, ഇന്നുളളതിന്റെ പോരായ്മകളെന്തൊക്കെ, പൊതുശൈലി അംഗീകരിക്കുമ്പോള്‍ ഇതര ഭാഷകളെ എത്രമാത്രം ഉള്‍ക്കൊളളണം, ഭാഷയുടെ ശുദ്ധി, ലാളിത്യം, അക്ഷരവിന്യാസം-ഇക്കാര്യങ്ങളില്‍ ഗൗരവപൂര്‍ണ്ണമായ ചിന്തയും സംവാദവും തീര്‍പ്പും ആവശ്യമാണെന്ന് കരുതുന്നു.
കേരള മീഡിയ അക്കാദമിയുടെ (മുന്‍ പ്രസ് അക്കാദമി) ആഭിമുഖ്യത്തില്‍ 1981-ല്‍ നടത്തിയ ശില്പശാലയെ തുടര്‍ന്ന് പത്രഭാഷ എന്ന പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു. സര്‍വ്വശ്രീ ഇ.എം.എസ് നമ്പൂതിരിപ്പാട്, എന്‍.വി.കൃഷ്ണവാര്യര്‍, പി.ഗോവിന്ദപ്പിളള,
ടികെജി നായര്‍, ടി.വേണുഗോപാലന്‍ തുടങ്ങിയവരുടെ പങ്കാളിത്തമുളളതായിരുന്നു ശില്പശാല നടന്നത്.
അന്നത്തേതില്‍ നിന്നും വ്യത്യസ്തമായി പരമ്പരാഗത മാധ്യമങ്ങള്‍ക്ക് പുറമെ ദൃശ്യമാധ്യമവും സാമൂഹിക മാധ്യമവും ഇന്ന് വലിയ സ്വാധീനശക്തികളാണ്.
1981-ലെ സംരംഭത്തെ പിന്തുടരുന്ന ഒരു ചുവടുവയ്പാണ് ഉദ്ദേശിക്കുന്നത്. ലിംഗസമത്വപദങ്ങള്‍ കണ്ടെത്തുക, ലിംഗപരമായും വര്‍ണ്ണപരമായും വിവേചനമുളള വാക്കുകള്‍ ഏതെന്ന് നിശ്ചയിച്ച് അവയെ ഒഴിവാക്കുക, ന്യൂജെന്‍ വാക്കുകളുടെ ഒരു പട്ടിക തയ്യാറാക്കുക, പുതുവാക്കുകള്‍ ശേഖരിക്കുക-എന്നിവയെല്ലാം ലക്ഷ്യത്തില്‍ ഉള്‍പ്പെടുന്നു. ഭാഷാശുദ്ധി, ആശയം പൂര്‍ണ്ണമായും ഉള്‍ക്കൊളളുന്ന തര്‍ജ്ജിമ, തര്‍ജ്ജമയുടെ മേഖലയില്‍ ഉള്‍പ്പെടെ നിര്‍മിത ബുദ്ധിയുടെ ഉപയോഗപ്പെടുത്തല്‍, മലയാളസംസ്‌കാരത്തിന് ഇണങ്ങുന്ന ഉച്ചാരണവും അവതരണശൈലിയും -ഇപ്രകാരമുളള വിഷയങ്ങളിലും പൊതുധാരണ ആവശ്യമാണ്.
ഔദ്യോഗിക ഭാഷാ വകുപ്പ്, മലയാളം സര്‍വ്വകലാശാല, ഇന്‍ഫര്‍മേഷന്‍ & പബ്ലിക്‌റിലേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ്, കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, കേരള സാഹിത്യ അക്കാദമി എന്നിവയുടെ സഹകരണവും തേടുന്നുണ്ട്.
2023 മാര്‍ച്ച് 9ന് വ്യാഴാഴ്ച രാവിലെ 10 മുതല്‍ വൈകുന്നേരം 5 വരെ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിലെ ഹാര്‍മണി ഹാളിലാണ് ഉന്നതതല വട്ടമേശ സമ്മേളനം
പൊതുശൈലീപുസ്തകം തയ്യാറാക്കുന്നത് ഫലപ്രദമാക്കാന്‍ എന്തെല്ലാം ചെയ്യണമെന്ന ഉപദേശനിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു.