റിയാദ്, ജിദ്ദ, ദമാം, മദീന വിമാനത്താവളങ്ങളിൽ സ്വദേശികളായ വനിതാ ടാക്സി ഡ്രൈവർമാരെ നിയമിക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
വനിതകൾക്കായി പ്രത്യേക ട്രാക്ക് ഏർപ്പെടുത്താനും സൗദി ട്രാൻസ്പോർട്ട് അതോറിറ്റി തീരുമാനിച്ചു. 80 സ്വദേശി വനിതകളെയാണ് ഉടനെ തന്നെ നിയമിക്കുക.
രണ്ടാം ഘട്ടത്തിൽ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണ് തീരുമാനംത്തിൽ പറയുന്നത്.
എയർപോർട്ട് ടാക്സി കമ്പനികളുമായി ട്രാൻസ്പോർട്ട് അതോറിറ്റി ഇത് സംബന്ധിച്ച് കരാർ ഒപ്പുവച്ചിരിക്കുകയാണ്.