താങ്ങിന് ഒരു തണൽ മരമായി മലയാളി ട്രക്കേഴ്സ് അസോസിയേഷൻ ഓഫ് കാനഡ ( MTAC)
February 08, 2023
താങ്ങിന് ഒരു തണൽ മരമായി മലയാളി
ട്രക്കേഴ്സ് അസോസിയേഷൻ ഓഫ് കാനഡ ( MTAC)
തിരുവനന്തപുരം ജില്ലയിൽ കല്ലറ പ്രദേശത്ത് നിർധനയായ ഒരു യുവതിക്കും കുടുംബത്തിനും ഭവനം എന്നൊരു സ്വപ്നം പൂവണിയിച്ചുകൊണ്ട് (MTAC) മലയാളി ട്രക്ക്സ് അസോസിയേഷൻ ഓഫ് കാനഡ. പ്രസിഡന്റ് സോമോന്‍ സക്കറിയ കൊണ്ടൂരാന്റെയും MTAC Home
കോ-ഓർഡിനേറ്റേഴ്‌സ് ആയ അനീഷ് നയാഗ്ര, പ്രേം G R, ഡാനിഷ് ജോസഫ്, തുടങ്ങിയവരുടെയും,കമ്മറ്റി മെമ്പേഴ്സിന്റെയും കഠിനപ്രയത്നം കൊണ്ട് സ്വായത്തമാക്കിയ ഈ പദ്ധതിക്ക് സ്വപ്ന സാക്ഷാത്കാരത്തിന്റെ തിരശ്ശീല വീണിരിക്കുന്നു താക്കോൽ കൈമാറ്റത്തിന്റെ മുഹൂർത്തം ധന്യമാക്കുന്നതിനായി കേരളത്തിന്റെ പൊതുവിദ്യാഭ്യസവും തൊഴിലും വകുപ്പ് മന്ത്രി
വി. ശിവൻകുട്ടി താക്കോൽ കൈമാറ്റംചെയ്ത് ഉത്ഘാടനം നിർവഹിച്ചു.
ഈ പ്രൊജക്റ്റ് പൂർത്തീകരിക്കാൻ സഹായിച്ച എല്ലാവരോടും, ഈ ധാന്യമുഹൂർത്തത്തിൽ പങ്കെടുത്ത MTAC ഈ പ്രോജക്ടിന്റെ നിർണ്ണായകഘട്ടത്തിൽ നെടുംതൂണായി മുന്നിൽ നിന്ന കാപ്പിൽ ജോയി, MTAC മുൻ പ്രസിഡന്റ് പ്രിൻസ് ,തിരുവനന്തപുരത്ത് സഹായം ചെയ്ത് തന്ന. MLA DK മുരളിക്കും വലിയശാലപ്രവീൺ എന്നിവർക്കും
ഈ അവസരത്തിൽ ടീം MTAC നന്ദി അറിയിക്കുന്നു.