കൊല്ലയിൽ ഗ്രാമപഞ്ചായത്ത്‌ ഹരിതകർമസേനക്ക് മികച്ച സേവനത്തിനുള്ള തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പുരസ്‌കാരംലഭിച്ചു

News Desk
കൊല്ലയിൽ ഗ്രാമപഞ്ചായത്ത്‌ ഹരിതകർമസേനക്ക് മികച്ച സേവനത്തിനുള്ള തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പുരസ്‌കാരംലഭിച്ചു. കൊല്ലയിൽ ഗ്രാമപഞ്ചായത്ത്‌ ഹരിതകർമസേനക്ക് മികച്ച സേവനത്തിനുള്ള തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പുരസ്‌കാരംലഭിച്ചു. എറണാകുളം മറൈൻ ഡ്രൈവിൽ നടന്നുവരുന്ന മാലിന്യസംസ്കരണ - നൂതന സാങ്കേതികവിദ്യ ഗ്ലോബൽ എക്സ്പോയിൽ തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി എം. ബി. രാജേഷ് വ്യവസായവകുപ്പ് മന്ത്രി പി. രാജീവ് എന്നിവർ ചേർന്ന് കൊല്ലയിൽ ഗ്രാമപഞ്ചായത്തിന് പുരസ്‌കാരം സമ്മാനിച്ചു.
കഴിഞ്ഞ വർഷം ഏറ്റവും മാതൃകപരമായി ശുചിത്വ മാലിന്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയതിനാണ് പുരസ്‌കാരം നൽകിയത്. കൊല്ലയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എൻ. എസ്. നവനീത്കുമാർ,പഞ്ചായത്ത്‌ സെക്രട്ടറി എസ്. ഒ. ഷാജികുമാർ,വൈസ് പ്രസിഡന്റ്‌ എസ്. സന്ധ്യ വികസനകാര്യ ചെയർമാൻ ജി. ബൈജു, ആരോഗ്യ-വിദ്യാഭ്യാസ ചെയർമാൻ എൻ. വി. ഷൈൻശ്യാം , അസി. സെക്രട്ടറി എസ്. അശോക് കുമാർ, ഹെൽത്ത് ഇൻസ്പെക്ടർ കെ പ്രഭാസുതൻ,ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ രജിത, ഹരിത കർമസേന കൺസോഷ്യം പ്രസിഡന്റ്‌ ഡി.മിനി, സെക്രട്ടറി റ്റി.സജിത എന്നിവർ ചേർന്ന് പുരസ്‌കാരം മന്ത്രിമാരിൽനിന്ന് സ്വീകരിച്ചു.
Tags