​ഫിഫ പുരസ്കാര തിളക്കത്തിൽ അർജന്റീന : മികച്ച താരം മെസി

WEB DESK

  • പാരീസ്: ഫിഫയുടെ കഴിഞ്ഞ സീസണിലെ മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം ലയണല്‍ മെസി സ്വന്തമാക്കി . കിലിയന്‍ എംബാപ്പെയേയും കരീം ബെന്‍സേമയേയും പിന്നിലാക്കിയാണ് മെസി ഈ അംഗീകാരം സ്വന്തമാക്കിയത്. പാരീസില്‍ പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു പുരസ്‌കാര ദാനചടങ്ങുകള്‍ നടന്നത്. ഇത് ഏഴാം തവണയാണ് മികച്ച ലോക താരത്തിനുള്ള പുരസ്‌കാരം മെസി സ്വന്തമാക്കുന്നത്. ഫിഫ വേള്‍ഡ് പ്ലയര്‍ ഓഫ് ദി ഇയര്‍, ഫിഫ ബാലണ്‍ ദ്യോര്‍, രണ്ട് തവണ ഫിഫ ദി ബെസ്റ്റ് എന്നീ പുരസ്‌കാരങ്ങള്‍ മെസി നേരത്തെ സ്വന്തമാക്കിയിട്ടുണ്ട്.


 ഖത്തര്‍ വേള്‍ഡ് കപ്പ് ഫൈനലിലെ അവിസ്മരണീയ പ്രകടനം പുരസ്‌കാരനേട്ടത്തിലേക്ക് മെസിയെ നയിച്ചത് . നാളുകളുടെ കാത്തിരിപ്പിന് ശേഷം വേള്‍ഡ് കപ്പ് കിരീടം അര്‍ജന്റീനയില്‍ എത്തിയത് മെസിയുടെ നായക മികവിന്റെ തെളിവ് കൂടിയായിരുന്നു. മികച്ച പുരുഷ ഗോള്‍ കീപ്പര്‍ അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനസ് ആണ്. മകച്ച ഗോളിനുള്ള പുസ്‌കാസ് പുരസ്‌കാരം മാര്‍സിന്‍ ഒലെക്‌സി സ്വന്തമാക്കിയത് . മികച്ച വനിതാതാരം സ്‌പെയിനിന്റെ അലക്‌സിയ പുട്ടെയാസാണ്. ലയണല്‍ സ്‌കലോണിയാണ് മികച്ച പരിശീലകന്‍. മികച്ച ആരാധകര്‍ക്കുള്ള പുരസ്‌കാരം അര്‍ജന്റീനിയര്‍ ആരാധകരും സ്വന്തമാക്കുകയുണ്ടായി. ഫിഫ ഫെയര്‍ പ്ലേ പുരസ്‌കാരം ജോര്ഡജിയന്‍ ലോഷോഷ്വിലിക്കാണ് ലഭിച്ചത്.