നിർബന്ധതിത വിആർഎസുമായി കെഎസ്ആർടിസി,സ്വകാര്യ വത്കരിക്കാനുള്ള നീക്കത്തിൽ
February 26, 2023
നിർബന്ധതിത വിആർഎസുമായി കെഎസ്ആർടിസി,സ്വകാര്യ വത്കരിക്കാനുള്ള നീക്കത്തിൽ
കെഎസ്ആർടിസിയെ സ്വകാര്യ വത്കരിക്കാനുള്ള നീക്കമാണ് ഇപ്പോഴുള്ള നിബന്ധിത വിആർഎസ് പാക്കേജിന് പിന്നിലെന്ന് റ്റിഡിഎഫ് വർക്കിംഗ് പ്രസിഡന്റ് എംവിൻസെന്റ് എംഎൽഎ. വരുമാനം ഉണ്ടായിട്ടും ശംബളം ഘട്ടം ഘട്ടമായി നൽകാനുള്ള തീരുമാനവും, കെഎസ്ആർടിസിക്ക് സർക്കാർ ബസുകൾ വാങ്ങി നൽകാതെയും ഡീസൽ പ്രതിസന്ധി സ്യഷ്ടിച്ചും കെഎസ്ആർടിസിയിൽ പ്രതിസന്ധി ഉണ്ടെന്ന് വരുത്തി തീർത്തശേഷം സ്വകാര്യ വ്യത്കരണമെന്ന സർക്കാർ അജണ്ട നടപ്പിലാക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. മാനേജ്മെന്റും സർക്കാരും നടപ്പിലാക്കിയ സിംഗിൾ ഡ്യൂട്ടി ഉൾപ്പെടെയുള്ള മണ്ടൻ പരിഷ്കരണങ്ങൾ പരാജയപ്പെട്ടതിന് തൊഴിലാളികളെ പീഡിപ്പിക്കാനും പിരിച്ചു വിടാനുമുള്ള നീക്കമല്ല പ്രതിവിധിയെന്നും കെഎസ്ആർടിസിയുടെ ആസ്തികൾ കച്ചവടമാക്കുകയാണ് സർക്കാർ ലക്ഷ്യമെന്നും അദ്ദേഹം ആരോപിക്കുന്നു കെഎസ്ആർടിസിയിലെ മറ്റു യൂണിയനുകളുമായി കൂടിയാലോചിച്ച് റ്റിഡിഎഫ് തുടർ നടപടികളിലേക്ക് പോകുമെന്നും അദ്ദേഹംഅറിയിക്കുകയുണ്ടായി