ആറ്റുകാൽ പൊങ്കാല: മാർച്ച് ആറ് മുതൽ മാർച്ച് ഏഴു വൈകുന്നേരം വരെ സംമ്പൂർണ മദ്യനിരോധനം
February 26, 2023
ആറ്റുകാൽ പൊങ്കാല: മാർച്ച് ആറ് മുതൽ മാർച്ച് ഏഴു വൈകുന്നേരം വരെ സംമ്പൂർണ മദ്യനിരോധനം
ആറ്റുകാൽ പൊങ്കാല ഉത്സവത്തോടനുബന്ധിച്ച് സ്ത്രീകൾ ഉൾപ്പെടെയുള്ള ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി മാർച്ച് ആറ് വൈകിട്ട് ആറ് മുതൽ മാർച്ച് ഏഴ് വൈകിട്ട് ആറ് വരെ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ എല്ലാ വാർഡുകളിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലും എല്ലാ മദ്യവിൽപന ശാലകളുടെയും പ്രവർത്തനം നിരോധിച്ച് ജില്ലാ മജിസ്‌ട്രേറ്റ് കൂടിയായ ജില്ലാ കളക്ടർ ജെറോമിക് ജോർജ് ഉത്തരവിറക്കി. ഉത്തരവിന് വിരുദ്ധമായി ഈ പ്രദേശങ്ങളിൽ ഈ ദിവസങ്ങളിൽ മദ്യം വിതരണം ചെയ്യാനോ വിൽപന നടത്താനോ പാടില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്.