നെയ്യാറ്റിൻകര ഠൗണിൽ റോഡ് കയ്യേറി മദ്യപാനികൾ

News Desk
നെയ്യാറ്റിൻകര ഠൗണിൽ റോഡ് കയ്യേറി മദ്യപാനികൾ. നെയ്യാറ്റിൻകര ഠൗണിൽ മദ്യപാനികൾ റോഡ് കയ്യേറുന്നതു് സ്ഥിരം സംഭവം, തിരുവനന്തപുരം : നെയ്യാറ്റിൻകര ഠൗണിൽ മദ്യപാനികൾ റോഡ് കയ്യേറുന്നതു് സ്ഥിരം സംഭവം. ഇന്നു വൈകിട്ട് മൂന്നരക്ക് ആലുമ്മൂട്ടിലാണ് ബൈക്കിൽ മദ്യക്കുപ്പിയുമായി ഇരുവർ സംഘം എത്തുകയും ആലുമ്മൂട് വൺവേ യിലൂടെ ആശുപത്രി ജംഗഷനിലേക്ക് പോകാൻ ശ്രമിക്കുകയും തുടങ്ങിയതാണ് സംഭവത്തിന്റെ തുടക്കം. സ്കൂൾ വിട്ട സമയമായതിനാൽ റേഡിൽ നല്ല തിരക്കായിരുന്നു. ഇരുവർ സംഘം ട്രാഫിക് പോലീസിന്റെ നിർദ്ദേശം പാലിക്കാതെ മുന്നോട്ടു പോകാൻ ശ്രമിച്ചു. ഇതിനിടയിൽ ബൈക്ക് യിത്രികരുടെ കൈവശം ഉണ്ടായിരുന്ന മദ്യം അടങ്ങിയ കുപ്പി റോഡിൽ വീണ് ഉടഞ്ഞു . വിവരമറിഞ്ഞു കൂടുതൽ പോലീസെത്തിയതോടെ മദ്യപാനികൾ മുങ്ങി . ഇവരുടെ ബൈക്ക് നെയ്യാറ്റിൻകര പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആലുമ്മൂട്ടിൽ മദ്യപാനികൾ അഴിഞ്ഞാടുന്നത് സ്ഥിരം സംഭവമാണന്ന് റസിഡൻസ് അസോസിയേഷനുകൾക്ക് ആക്ഷേപമുണ്ട് . സ്കൂൾ സമയത്തും രാത്രിയിലും മദ്യപാനികൾ റോഡു കയ്യേറുന്നത് സ്ഥിരം സംഭവം ആണെന്ന് കാൽനടക്കാർക്കും വ്യാപാരികൾക്കും ആക്ഷേപമുണ്ട് ഇവരെ നിയന്ത്രിക്കാൻ തെയ്യാറ്റിൻകര പോലീസ് കർശന നടപടി കൈക്കൊ ള്ളണമെന്ന് വ്യാപാരികളുടെ സംഘടനകളും ആവശ്യപ്പെടുന്നു.