കൗൺസിലർ സുജിൻറെ രാജിആവശ്യപ്പെട്ട് നെയ്യാറ്റിൻകര നഗരസഭയിലേക്കു സമരങ്ങളുടെ പരമ്പര
January 23, 2023
കൗൺസിലർ സുജിൻറെ രാജിആവശ്യപ്പെട്ട് നെയ്യാറ്റിൻകര നഗരസഭയിലേക്കു സമരങ്ങളുടെ പരമ്പര
തിരുവനന്തപുരം ;സിപിഎം .കൗൺസിലർ സുജിൻറെ രാജിആവശ്യപ്പെട്ട് നെയ്യാറ്റിൻകര നഗരസഭയിലേക്കു സമരങ്ങളുടെ പരമ്പര.നഗരസഭയിലെ തവരവിള വാർഡിലെ 78 കാരി വയോ വൃദ്ധയുടെ സ്വത്തും സ്വർണ്ണവും അപഹരിച്ച സിപിഎം കൗൺസിലർ
സുജിൻ രാജി വയ്ക്കുക എന്ന് ആവശ്യപ്പെട്ടുകൊണ്ട് ആയിരുന്നു യൂത്ത് കോൺഗ്രസിന്റെ മാർച്ചും ധർണ്ണയും .2023 ജനവരി മാസം നഗരസഭക്ക് മുന്നിൽ ഒന്നിന് പിറകെ ഒന്ന് എന്ന രീതിയിൽ സമരങ്ങളുടെ പരമ്പര അരങ്ങേറുകയാണ് ദിവസവും .ബിജെപി,യുവമോർച്ച ,കോൺഗ്രസ്,യൂത്തുകോൺഗ്രെസ്സ് സംഘടകളുടെ
നേതൃത്വത്തിൽ ദിവസേന സമരങ്ങളുടെ പരമ്പരയാണ് .
ഇന്ന് നെയ്യാറ്റിൻകര നഗരസഭയിലേക്കു യൂത്തു കോൺഗ്രസ് ൻറെ നേതൃത്വത്തിൽ നഗരസഭാ കവാടം തകർത്തു പ്രവർത്തകർ ഓഫീസിനുള്ളിലേക്കു ഇരച്ചു കയറി .പോലീസ് വലയവും ഗേറ്റും
തകർത്തു അകത്തുകടക്കാൻ ശ്രമിച്ച വരെ നെയ്യാറ്റിൻകര സിഐ സതീഷ് ചന്ദ്രൻറെ നേതൃത്വത്തിൽ ഉള്ള പോലീസ് തടഞ്ഞു.
അകത്തു കടക്കാൻ ശ്രമിച്ച നാലുപേരെ അറസ്റ്റ് ചെയ്തു നീക്കി .ഇതേ വിഷയത്തിൽ ബിജെപിയുടെ നേതൃത്വത്തിൽ ജനുവരി 24 മുതൽ നഗരസഭയുടെ മുന്നിൽ രാപ്പകൽ സമരം തുടങ്ങി .വയോ വൃദ്ധയുടെ വീട് പുതുക്കി പണിയാൻ വേണ്ടിയാണ് സ്വർണ്ണം പണയപ്പെടുത്തിയതെന്നും ബിജെപി യും കോൺഗ്രസ്സും നടത്തുന്ന സമരങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും സിപിഎം
വക്താക്കൾ ആരോപിക്കുന്നു .കുറ്റാരോപണ വിധേയനായ സുജിൻ എന്ന കൗൺസിലറിനെ തുടർന്നും ഭരണസമിതിയിൽ ഉൾപ്പെടുത്തിക്കൊണ്ട് മുന്നോട്ടുപോകാനാണ് ഭരണസമിതിയുടെ തീരുമാനം എങ്കിൽ വരുംദിവസങ്ങളിൽ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് കോൺഗ്രസ് നേതൃത്വം കൊടുക്കുമെന്നും ,അറസ്റ്റ് വൈകിയാൽ നെയ്യാറ്റിൻകര ഡി വൈ എസ്പി ഓഫീസിലേക്ക്
മരിച്ചു സംഘടിപ്പിക്കുമെന്ന് ഉത്ഘടകൻ യൂത്തു കോൺഗ്രസ് അഖിലേന്ത്യാ കോർഡിനേറ്റർ ജെഎസ് .അഖിൽ .ചെങ്കൽറെജിയുടെ
അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ യൂത്തുകോൺഗ്രെസ്സ് സംസ്ഥാന സെക്രട്ടറി ലെനോ അലക്സ് ,കോൺഗ്രസ് ജില്ലാ സെക്രട്ടറി
മാരായ ജോസ് ഫ്രാങ്ക്‌ളിൻ ,വിനോദ്‌സെൻ ,മാരായമുട്ടം സുരേഷ് ,മുഹ്നുദീൻ ,ഗ്രാമം പ്രവീൺ,അവനീന്ദ്രൻ ,യൂത്തുകോൺഗ്രെസ്സ് നേതാക്കളായ ,ജില്ലാ സെക്രെട്ടറി ആർ.വി രതീഷ് ,ഋഷി .എസ് .കൃഷ്ണൻ ,തവരവിള റെജി ,കവലകുളം മണികണ്ഠൻ ,ജയശങ്കർ ,നഗരസഭ കൗൺസിലർമാരായ പുഷ്പലീല ,പുന്നക്കാട് സജു തുടങ്ങിയവർ നേതൃത്വം
കൊടുത്തു .