അംഗനവാടിയിലെ കുരുന്നുകൾക്ക് വിതരണം ചെയ്തത് പഴകിയ കടലയും പയറും.
July 25, 2022
അംഗനവാടിയിലെ കുരുന്നുകൾക്ക്
വിതരണം ചെയ്തത് പഴകിയ കടലയും പയറും.
നെയ്യാറ്റിൻ കര നഗരസഭാ പരിധിയിലെ 44 ഓളം വാർഡുകളിൽ എത്തിച്ചവയെല്ലാം മാനുഫാക്ചറിംഗ്
ഡോറ്റു കഴിഞ്ഞവയാണ്. നെയ്യാറ്റിൻ കര നഗരസഭാ പഴയ പെരുമ്പഴുതൂർ ഭാഗത്തുളള അംഗനവാടികളിലെ അദ്ധ്യാപികമാർ
നഗരസഭാ ഹെൽത്തു വിഭാഗത്തിനെ അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ പൊട്ടിക്കാത്ത
കവറുകളിൽ ഉള്ള കടലയും പയറും
പഴകിയതും കേടായതും ചെറു പ്രാണികൾ ഉള്ളിൽ കടന്ന് തിന്നവയാണെന്നും
കണ്ടെത്തി .കവറുകളിൽ ഉള്ള കടലയും പയറും പാക്കിംഗിനു പുറത്ത്
ആദ്യം ഒട്ടിച്ചിരുന്ന ലേബലിൽ മാനുഫാക്ചറിംഗ്
ഡോറ്റു കഴിഞ്ഞവയാണ്. ഇതിന്റെ പുറത്ത് പുതിയ ഡേറ്റിലുള്ള ലേ
ബൽ വിതരണക്കാർ കൊണ്ടുവന്ന്
ഒട്ടിച്ചതായി അംഗനവാടിയിലെ ജീവനക്കാർ പറയുന്നു.
അംഗനവാടിയിലെ കുരുന്നുകൾക്ക്
നൽകിയ പഴകിയ കടലയും പയറും
വിതരണം ചെയ്യുന്നതു് അവണാ
കുഴി സവ്വീസ് സഹകര കോപ്പറേറ്റീവ്
ബാങ്ക് ആണ് . കേസെടുത്താൽ
ജാമ്യമില്ലാക്കുറ്റമാണ് ഇത്തരത്തിൽ ഉള്ളത്.
നെയ്യാറ്റിൻകര നഗരസഭയിലെ
ഹെൽത്ത് സൂപ്പർ വൈസർ ശശികുമാർ
ജെഎഛ് ഐ സിന്ദു, അശ്വതി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.