കൂടില്ലാ വീട് സർക്കാർ ഏറ്റെടുക്കാനുള്ള ആലോചനയിൽ

News Desk
കൂടില്ലാവീട് സർക്കാർ ഏറ്റെടുക്കാൻ ആലോചന. നെയ്യാറ്റിൻകര : കൂടില്ലാവീട് സർക്കാർ ഏറ്റെടുക്കാൻ ആലോചന.സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മഗൃഹമായ കൂടില്ലാ വീട് സർക്കാറിന്റെ ഭാഗമായി നിലനിർത്തുന്നതിനായി സാംസ്കാരിക വകുപ്പിന്റെ ഉദ്യഗസ്ഥർ വീട് സന്ദർശിച്ചു. ഏറ്റെടുക്കാനുള്ള ആലോചനയിൽ ജൂനിയർ സൂപ്രണ്ട് അഭിലാഷ് , അതിയന്നൂർ പഞ്ചായത്ത് പ്രസിഡന്റ് സുനിൽകുമാർ ,വാർഡ് മെമ്പർ എസ് രമ ,അതിയന്നൂർ വില്ലേജ് ഓഫീസർ നെയ്യാറ്റിൻകര താലൂക്കാഫീസിലെ ജീവനക്കാർ, തുടങ്ങിയവർ സ്ഥലത്ത് എത്തി.
സ്വദേശാഭിമാനി സംരക്ഷണ സമിതി അംഗങ്ങൾ. ആയ ഉണ്ണികൃഷ്ണൻ , രാജ്കുമാർ , എന്നിവർ ഇപ്പോഴത്തെ അവസ്ഥ ഉദ്യോസ്ഥരെ എല്ലാ രീതിയിലും ബോധ്യപ്പെടുത്തിയിട്ടുണ്ട് . ഇപ്പോഴുത്ത അവസ്ഥ സംഘം വിലയിരുത്തി. സർക്കാരിന്റെ ഏതെങ്കിലും ഏജൻസി ആയിരിക്കും സ്ഥലം ഏറ്റെടുക്കുക.
സംഘം നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തീരുമാനങ്ങൾ. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജന്മഗൃഹമായ കൂടില്ലാ വീട് സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പരാതികൾ ലഭിച്ചതിനെ തുടർന്നാണ് സർക്കാരിന്റെ മെ ഷീനറികൾ കഴിഞ്ഞ ദിവസം രംഗത്തുവന്നതു്.
Tags