കഴിക്കാൻ തന്ന ബിരിയാണിയില്‍ കോഴിയുടെ മലദ്വാരം ഉള്‍പ്പെടെയുള്ള ഭാഗങ്ങൾ
June 09, 2022
ഹോട്ടലിൽ കഴിക്കാൻ തന്ന ബിരിയാണിയില്‍ കോഴിയുടെ മലദ്വാരം ഉള്‍പ്പെടെയുള്ള ഭാഗങ്ങൾ,
പത്തനംതിട്ട: നഗരത്തിലുള്ള ഒരു പ്രമുഖ ഹോട്ടലില്‍ കുടുംബസമേതം ബിരിയാണി കഴിക്കാന്‍ എത്തിയ അധ്യാപകന് കിട്ടിയത് കോഴിയുടെ മലദ്വാരം ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍.
ഹോട്ടലിന്റെ പേര് സൂചിപ്പിക്കാതെ അധ്യാപകന്‍ ചിത്രംസഹിതം സമൂഹ മാധ്യമങ്ങളില്‍ ഇതു പോസ്റ്റ് ചെയ്തു. പിന്നീട് ഭക്ഷ്യസുരക്ഷ വിഭാഗത്തെ വിവരം അറിയിക്കുകയും ചെയ്തു. ഇത്തരത്തില്‍ നിരവധി പരാതികളാണ് നഗരത്തിലെ ചില ഹോട്ടലുകളെ സംബന്ധിച്ച് ഇങ്ങനെ കേൾക്കുന്നത്.
ഒരു വൃത്തിയും ഇല്ലാതെയും തോന്നുംപോലെയുമാണ് ഭക്ഷ്യസാധനങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്ന പരാതി നിലവിൽ വ്യാപകമാണ്. കോഴിയുടെ ഇറച്ചി ശരിക്കും വൃത്തിയാക്കാതെയും അവശിഷ്ട്ടങ്ങൾ നീക്കം ചെയ്യാതെയുമാണ് പലപ്പോഴും ബിരിയാണി തയാറാക്കുന്നത്. അടുത്തസമയത്ത് നഗരത്തിലെ കോഴിക്കടകളില്‍ ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ പരിശോധനകളില്‍ ഒരു വൃത്തിയുമില്ലാതെയാണ് ഇവയൊക്കെ പ്രവര്‍ത്തിക്കുന്നതെന്നും കണ്ടെത്തിയിരുന്നു