വിനോദസഞ്ചാരികളെ ഫ്ളൈയിംഗ് ടാക്‌സികളിറക്കി അമ്പരപ്പിക്കാൻ ദുബായ്
June 08, 2022
അറബ് നാട്ടിലെ മനോഹരമായ ആകാശ കാഴ്‌ചകള്‍ കണ്ടാസ്വദിക്കാം, ഫ്ളൈയിംഗ് ടാക്‌സികളിറക്കി വിനോദസഞ്ചാരികളെ ആകർഷിക്കാൻ ദുബായ്,
ദുബായ്: ഇനിമുതൽ വിനോദ സഞ്ചാരികൾക്ക് വൈകാതെതന്നെ ദുബായ് നഗരമെല്ലാം ഫ്ളയിങ് ടാക്സികളിൽ പറന്ന് കണ്ട് ആസ്വദിക്കാം. എയര്‍ ടാക്‌സികള്‍ ദുബായില്‍ താമസിയാതെ സർവീസ് തുടങ്ങും.
2026 തുടക്കത്തിലാകും ദുബായില്‍ എയര്‍ ടാക്‌സികള്‍ പുതിയതായി ആരംഭിക്കുക. ദുബായിലെ അറ്റ്‌ലാന്റിസ്, ദി പാം ഹോട്ടലില്‍ നിന്നാകും ആദ്യ ഇലക്‌ട്രിക് വെര്‍ട്ടിക്കല്‍ ടേക് ഓഫും ലാന്‍ഡിംഗും. ഈവ് ഹോള്‍ഡിംഗ്, ഫാല്‍ക്കണ്‍ ഏവിയേഷന്‍ സര്‍വീസ് എന്നിവയുടെ ഒരു അനുബന്ധ സ്ഥാപനം 35ഓളം ഇവിടിഒഎല്‍ വിമാനങ്ങള്‍ക്കാണ് ഇതിനായി കരാറിൽ ഒപ്പിട്ടത്. 2026ഓടെ ഇവയുടെ വിതരണം ആരംഭിക്കും.
യുഎഇയിലെ അര്‍ബന്‍ എയര്‍ മൊബിലിറ്റി ഇക്കോസിസ്‌റ്റം(യുഎഎം)വികസിപ്പിക്കാന്‍ ഈവ്, ഫാല്‍ക്കണ്‍ കമ്പനികൾ സഹകരിക്കും. ലണ്ടന്‍ ആസ്ഥാനമായുളള ബെല്‍വെതര്‍ ഇന്‍ഡസ്‌ട്രീസ് മുന്‍പ് ദുബായില്‍ ഇലക്‌ട്രോണിക് ഹൈപ്പര്‍കാര്‍ മോഡല്‍ ആദ്യമായി പരീക്ഷണ പറത്തൽ നടത്തിയിരുന്നു.ഈ വര്‍ഷം ജനുവരിയിലായിരുന്നു ഈ പറത്തൽ നടന്നത്.