പ്രശസ്ത ഗാന്ധി സിനിമയുടെ പരസ്യ ചിത്രകാരന്‍ പി. ശരത് ചന്ദ്രന്‍ അന്തരിച്ചു
June 03, 2022
പ്രശസ്തമായ ഗാന്ധി സിനിമയുടെ പരസ്യ ചിത്രകാരന്‍ പി. ശരത് ചന്ദ്രന്‍ അന്തരിച്ചു;
കോഴിക്കോട്: പ്രശസ്ത ചിത്രകാരന്‍ പി. ശരത് ചന്ദ്രന്‍ (79) അന്തരിച്ചു. കോഴിക്കോട് എരിഞ്ഞപാലത്തെ അദ്ദേഹത്തിന്റെ വീട്ടിൽ വച്ചായിരുന്നു അന്ത്യം.
റിച്ചാര്‍ഡ് ആറ്റന്‍ ബറോയുടെ അതി പ്രശസ്തമായ ഗാന്ധി സിനിമയുടെ പരസ്യ ചിത്രകാരനായിരുന്നു. നിരവധി സിനിമകള്‍ക്കായും പരസ്യങ്ങളും ചിത്രങ്ങളും, ഡിസൈന്‍ ചെയ്തിട്ടുണ്ട്. സംസ്‌കാരം വൈകിട്ട് നാലിനു മാവൂര്‍ റോഡ് ശ്മശാനത്തില്‍വെച്ച് നടക്കുമെന്ന് അറിയിച്ചു