പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി : വയനാട്ടില്‍ ഹര്‍ത്താല്‍
June 11, 2022
പരിസ്ഥിതി ലോല മേഖല: വയനാട്ടില്‍ 16ന് യു.ഡി.എഫ് ഹര്‍ത്താല്‍
കല്‍പറ്റ: പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ, പ്രതിഷേധിച്ച് ജൂണ്‍ 16ന് വയനാട്ടില്‍ യു.ഡി.എഫ് ഹര്‍ത്താല്‍.
ഞായറാഴ്ച എല്‍.ഡി.എഫ് - ഉം ജില്ലയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
കാര്‍ഷിക മേഖലയുടെയും കര്‍ഷകരുടെയും ഭീതി അകറ്റുന്നതിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ അടിയന്തര ഇടപെടലുകള്‍ ഉടനെ ഉണ്ടാകണമെന്നാവശ്യപ്പെട്ടാണ് യു.ഡി.എഫ്. ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. സംസ്ഥാന സര്‍ക്കാറുകളോടും അനുബന്ധ കക്ഷികളോടും അഭിപ്രായം ചോദിച്ച ശേഷമേ തീരുമാനമുണ്ടാകാവൂ എന്ന നിലപാടാണ് ഈ വിഷയങ്ങളില്‍ യു.ഡി.എഫ്. സ്വീകരിച്ചിരിക്കുന്നത്.
പത്ര വിതരണം, പാല്‍ വിതരണം, വിവാഹം, മരണം തുടങ്ങിയ ആവശ്യ സര്‍വിസുകള്‍ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയതായി യു.ഡി.എഫ് നേതാക്കള്‍ അറിയിച്ചിട്ടുണ്ട്.