ഏറ്റുമുട്ടല്‍ :ജമ്മു കാശ്‌മീരില്‍ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന
June 07, 2022
ജമ്മു കാശ്‌മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന,
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ കുപ്‌വാര ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ച് സുരക്ഷാസേന. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ പാകിസ്ഥാനില്‍ നിന്നുള്ള ലഷ്‌കര്‍ ഭീകരന്‍ തുഫൈലാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇവരില്‍ നിന്ന് ആയുധങ്ങള്‍ അടക്കം സൈന്യം പിടിച്ചെടുത്തിട്ടുണ്ട്.
കുപ്‌വാരയിലെ ചക്താരസ് കണ്ടി മേഖലയില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചതായി ഇന്ന് പുലര്‍ച്ചെ തന്നെ കാശ്മീര്‍ സോണ്‍ പൊലീസ് ട്വീറ്റ് ചെയ്തിരുന്നു. ഇന്നലെ രാവിലെ സോപോറില്‍ നടന്ന ഏറ്റുമുട്ടലില്‍ ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുമായി (എല്‍ഇടി) ബന്ധമുള്ള പാകിസ്ഥാന്‍ ഭീകരനെ സുരക്ഷാ സേന വധിക്കുകയുണ്ടായി.