വധശിക്ഷ : യുക്രൈനുവേണ്ടി യുദ്ധംചെയ്ത വിദേശികള്‍ക്ക്
June 10, 2022
യുക്രൈനുവേണ്ടി യുദ്ധംചെയ്ത വിദേശികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചു,
യുക്രൈനുവേണ്ടി യുദ്ധംചെയ്തെന്ന കാരണത്താൽ രണ്ട് ബ്രിട്ടീഷുകാര്‍ക്കും ഒരു മൊറോക്കോ പൗരനും റഷ്യന്‍ അനുകൂല കോടതി വധശിക്ഷ വിധിച്ചു.
തീവ്രവാദം, ചാരപ്രവര്‍ത്തനം തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. റഷ്യന്‍ അധീനതയിലുള്ള ഡൊണെറ്റ്‌സ്ക് പീപ്പിള്‍സ് റിപ്പബ്ലിക്കിലെ സുപ്രിം കോടതിയാണ് യുദ്ധത്തടവുകാരായ മൂന്നുപേരെ വിചാരണചെയ്തത്.
വധശിക്ഷയ്ക്കെതിരേ ഹര്‍ജി നല്‍കുമെന്ന് ഇവരുടെ അഭിഭാഷകര്‍ വ്യക്തമാക്കി. ഹര്‍ജി നല്‍കാന്‍ ഒരുമാസം ഇവർക്ക് സമയമുണ്ട്. വിധിയില്‍ ആശങ്കയുണ്ടെന്ന് ബ്രിട്ടീഷ് സര്‍ക്കാര്‍ പ്രതികരിച്ചു. ജനീവ കണ്‍വെന്‍ഷന്‍പ്രകാരം യുദ്ധത്തടവുകാര്‍ക്കുള്ള സംരക്ഷണം ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ഓഫീസ് വ്യക്തമാക്കി.
ഇതിനിടെ റഷ്യന്‍ സൈന്യവും ചെറുത്തുനില്ക്കുന്ന യുക്രൈനും തമ്മിലുള്ള പോരാട്ടം രൂക്ഷമായ സീവെറോഡൊണറ്റ്സ്ക് നഗരത്തില്‍ 10,000 ഓളം സിവിലിയന്മാര് പുറത്തുകടക്കാനാവത്തവിധം കുടുങ്ങിക്കിടക്കുന്നതായി റിപ്പോര്റ്റുകളുണ്ട് . ഇവരുടെ ഒഴിപ്പിക്കല്‍ അസാധ്യമായ അവസ്ഥയിലാണെന്ന് മേയര്‍ ഒലക്സാണ്ടര്‍ സ്ട്രയൂക് പറയുന്നു.